തിരുവനന്തപുരം; ആനപ്പാപ്പാന്മാരെ നിയമിക്കുന്നതിനായി നടത്തിയ പരീക്ഷയിൽ ആനയെ കുറിച്ച് ഒരു ചോദ്യം പോലുമില്ലായിരുന്നുവെന്ന് പരാതി. ദ്രവ്യവും പിണ്ഡവും മുതൽ ലസാഗുവും ഉസാഘയും വരെ ചോദ്യങ്ങളായി. പക്ഷേ ആനയെ കുറിച്ചുമാത്രം ഒന്നും ചോദിച്ചില്ല.
കഴിഞ്ഞ പതിനാലിനാണ്.എറണാകുളം, വയനാട് ജില്ലകളിലെ ആനക്യാമ്പുകളിലേക്കുള്ള പാപ്പാൻമാർക്കായി പിഎസ്സി പരീക്ഷ നടന്നത് ഇന്ത്യൻ സ്വാതന്ത്ര്യസമരം മുതൽ ആറ്റത്തിന്റെ ഘടനവരെ പരീക്ഷയ്ക്ക് പഠിക്കാനുള്ള സിലബസിലുണ്ട്. ഒന്നരമണിക്കൂർ ദൈർഘ്യമുള്ളതാണ് പരീക്ഷ
ദേവസ്വം ബോർഡുകളിൽ നാലാംക്ലാസ് ആണ് ആനപ്പാപ്പാൻമാർക്കുള്ള യോഗ്യത. പ്രായോഗിക ജ്ഞാനത്തിനാണ് പരിഗണന. പക്ഷെ വനംവകുപ്പിന്റെ ആനകളുടെ കാര്യം വന്നപ്പോൾ ഇത് ഏഴാംക്ലാസായി. വിദ്യാഭ്യാസ യോഗ്യതയിൽ പരിധിയും നിശ്ചയിച്ചിട്ടില്ല. ഗതികോർജവും സ്ഥിരോർജവും പന്ത്രണ്ടാം പഞ്ചവൽസര പദ്ധതിയും ഉൾപ്പെടെയുള്ള അറിവുകൾ ആണോ ആനയെ നോക്കാനുള്ള യോഗ്യതാ മാനദണ്ഡമെന്നാണ് ഉയരുന്ന ചോദ്യം.
Discussion about this post