മുംബൈ: രാജ്യസഭാംഗവും ആംആദ്മി നേതാവുമായി സ്വാതി മലിവാളിനെ അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭവ് കുമാർ മർദ്ദിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ. ആരാണ് അവരെ ഗൗരവത്തോടെ കാണുന്നത്? കെജ്രിവാൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി മാത്രമായാണ് കുറച്ചുനാളേയ്ക്ക് ജയിലിൽ നിന്നും വന്നിരിക്കുന്നത്. എന്നാൽ, ജയിലിൽ നിന്നും വന്ന അദ്ദേഹം എന്തൊക്കെയാണ് ചെയ്യുന്നതെന്ന് നോക്കൂ..’- പീയുഷ് ഗോയൽ പറഞ്ഞു.
അരവിന്ദ് കെജ്രിവാളിനെ കാണാനായി അദ്ദേഹത്തിന്റെ വസതിയിലെത്തിയ സ്വാതി മലിവാളിനെ പിഎ ബിഭവ് കുമാർ മർദ്ദിച്ചത് വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. എന്നാൽ, വിഷയത്തിൽ കെജ്രിവാൾ ഇതുവരെയും മൗനം പാലിക്കുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.
അതേസമയം, കെജ്രിവാളിശന്റ വസതിയിൽ അതിക്രമിച്ച് കയറിയെന്നാരോപിച്ച് സ്വാതിക്കെതിരെ ബിഭവ് കുമാറും പോലീസിൽ പരാതി നൽകി.
നാടകീയമായ സംഭവവികാസങ്ങൾ, അനധികൃത പ്രവേശനം, വാക്ക് തർക്കം, ഭീഷണിപ്പെടുത്തൽ എന്നിവ ആരോപിച്ചാണ് സ്വാതി മലിവാളിനെതിരെ ബൈഭവ് കുമാർ പരാതി നൽകിയിരിക്കുന്നത്. കുമാർ നൽകിയ പരാതി പ്രകാരം സെക്യൂരിറ്റിയുടെയും സ്റ്റാഫിനെയും എതിർപ്പ് അവഗണിച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബലപ്രയോഗത്തിലൂടെയും നിയമവിരുദ്ധമായും അതിക്രമിച്ചു കയറുകയായിരുന്നു. മുഖ്യമന്ത്രിയുമായി അപ്പോയ്മെന്റ് എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ തന്നെ അധിക്ഷേപിക്കുകയും സുരക്ഷാ പ്രോട്ടോകോൾ അവഗണിക്കുകയും ചെയ്തുവെന്ന് കുമാർ ആരോപിച്ചു.
അതിനിടെ സമൂഹമാദ്ധ്യമങ്ങളിലെ പ്രൊഫൈലുകളിൽ നിന്ന് അരവിന്ദ് കേജ്രിവാളിന്റെ ചിത്രങ്ങൾ സ്വാതി നീക്കം ചെയ്തു. നേരത്തെ എക്സിലും ഫേസ്ബുക്കിലും എല്ലാം സ്വാതിയുടെ പ്രൊഫൈൽ ചിത്രം അഴിക്കുള്ളിൽ നിൽക്കുന്ന കെജ്രിവാളിന്റെ ഫോാട്ടോ ആയിരുന്നു. ഇത് മാറ്റി കറുത്ത പശ്ചാത്തലമുള്ള പ്രൊഫൈൽ ചിത്രം ആക്കി.
Discussion about this post