ഡല്‍ഹി: പാക് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ശക്തമായ തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ. പാക് നടപടിക്ക് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കി. അതിര്‍ത്തിയിലെ സാഹചര്യത്തേക്കുറിച്ച് കേന്ദ്രപ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പ്രധാനമന്ത്രിയും ചര്‍ച്ച നടത്തി. കരസേന മേധാവി ബിപിന്‍ റാവത്ത് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്.
പാക് സൈന്യം നടത്തിയ വെടിവെയ്പിലും റോക്കറ്റാക്രമണത്തിലും കൊല്ലപ്പെട്ട ജവാന്‍മാരുടെ മരണം വെറുതെയാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ശക്തമായി തിരിച്ചടി നല്‍കാനും കരസേനക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഭികരര്‍ക്ക് ഒളിത്താവളം ഒരുക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പൂഞ്ച് സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈനിക പോസ്റ്റിന് നേരെ പാക് സൈന്യം ആക്രമണം നടത്തിയിരുന്നു. അതിര്‍ത്തി കടന്നെത്തിയ പാക് റേഞ്ചേഴ്‌സ് കൊല്ലപ്പെട്ട രണ്ട് സൈനികരുടെ മൃതദേഹം വികൃതമാക്കുകയും ചെയ്തു.
Discussion about this post