ഡല്‍ഹി: ഇന്ത്യന്‍ സൈനികരെ നേരിടാന്‍ പാക്കിസ്ഥാന് ധൈര്യമില്ലെന്ന് കാര്‍ഗില്‍ യുദ്ധത്തില്‍ പാക്കിസ്ഥാനെ തുരത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച യോഗേന്ദ്ര സിങ് യാദവ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തി രണ്ട് ഇന്ത്യന്‍ പട്ടാളക്കാരെ കൊലപ്പെടുത്തുകയും അവരുടെ മൃതദേഹം വികൃതമാക്കുകയും ചെയ്ത പാക്കിസ്ഥാന് നടപടിയെ വിമര്‍ശിച്ചായിരുന്നു യോഗേന്ദ്രയുടെ പ്രതികരണം.
പാക്കിസ്ഥാന് ഇന്ത്യയെ നേരിടാന്‍ ധൈര്യമില്ല. അതുകൊണ്ടാണ് ഇത്തരം നാണംകെട്ട നടപടികള്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്ക് നടപടിക്കെതിരെ തിരിച്ചടിയുണ്ടാകുമെന്നും യോഗേന്ദ്ര പറഞ്ഞു. പാക്കിസ്ഥാന് കഴിയുമെങ്കില്‍ ഇന്ത്യന്‍ സേനയെ നേരിടാന്‍ പറഞ്ഞ യോഗേന്ദ്ര ഇന്ത്യയുടെ ഭാഗത്ത് നിന്ന് മനുഷ്യത്തപരമല്ലാത്ത നടപടികളുണ്ടാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.
1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പ്രധാന പങ്ക് വഹിച്ച യോഗേന്ദ്രയെ പരം വീര്‍ ചക്ര നല്കി രാജ്യം ആദരിച്ചിരുന്നു.
Discussion about this post