കോഴിക്കോട്: ഇന്ത്യയില്‍ പാകിസ്ഥാനുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ തുറന്നു കാട്ടുമെന്ന് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്. ഇവരെ തെളിവു സഹിതം തുറന്നുകാട്ടാനുള്ള നീക്കത്തിലാണ് തങ്ങളെന്നും മെയ് 11 ന് വിവരങ്ങള്‍ പുറത്തുവിടുമെന്നും മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് ഫേസ്ബുക്ക് പേജില്‍ കൂടി അറിയിച്ചു.
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി യുവാക്കള്‍ പാകിസ്ഥാനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്ത്യയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ സ്ത്രീകളെ കുടുക്കിലാക്കാന്‍ ശ്രമിക്കുകയാണെന്നും സൈബര്‍ സോള്‍ജിയേഴ്‌സ് പറയുന്നു.
ആഴ്ചയില്‍ 10,000 രൂപ വേതനത്തില്‍ ഇന്ത്യക്കെതിരായ പ്രവര്‍ത്തനത്തില്‍ വിദ്യാര്‍ത്ഥികളടക്കമുള്ള യുവാക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരെ തുറന്നുകാട്ടുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് പറയുന്നു.
[fb_pe url=”https://www.facebook.com/TheMalluCyberSoldiers/photos/a.2003453126547623.1073741828.1907372899488980/2136311286595139/?type=3&theater” bottom=”30″]
Discussion about this post