കോട്ടയം: പാര്‍ട്ടിക്കുള്ളില്‍ ചിലകാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് പിജെ ജോസഫ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് നീങ്ങുന്നു എന്ന പ്രചാരണത്തിന് പിന്നാലെയാണ് പി ജെ ജോസഫിന്‍റെ പ്രതികരണം.
തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ജോസഫ് പറഞ്ഞു. ഇന്നലെ കെ എം മാണിയുടെ വീട്ടില്‍ ചേര്‍ന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post