തിരുവനന്തപുരം: ടി.പി.സെൻകുമാറിനെ സംസ്ഥാന ഡിജിപിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി. ഉത്തരവിൽ വെള്ളിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി ഒപ്പുവച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ കാരണം ഇന്ന് ഉച്ചയോടെയാണ് ഉത്തരവ് പുറത്തിറങ്ങിയത്. ഈ ഉത്തരവ് സെൻകുമാറിന് കൈമാറും.
ഉത്തരവ് ലഭിച്ചാൽ ഇന്ന് തന്നെ സ്ഥാനം ഏറ്റെടുക്കുമെന്ന് സെൻകുമാർ രാവിലെ പ്രതികരിച്ചിരുന്നു. തലസ്ഥാനത്തുള്ള അദ്ദേഹം ഐഎംജി ഓഫീസിൽ തുടരുകയാണ്. ഉത്തരവ് പരിശോധിച്ച ശേഷം വൈകിട്ടോടെ അദ്ദേഹം ഡിജിപി ഓഫീസിലെത്തി സ്ഥാനമേൽക്കും. സെൻകുമാറിന്റെ നിയമനത്തോടെ പോലീസ് മേധാവി സ്ഥാനം നഷ്ടമാകുന്ന ലോക്നാഥ് ബെഹ്റയ്ക്ക് വിജിലൻസ് ഡയറക്ടർ സ്ഥാനം നൽകാനും സർക്കാർ തീരുമാനിച്ചു.
Discussion about this post