ന്യൂഡൽഹി: ദേശീയതയ്ക്ക് അനുകൂലമായ വിഡിയോകൾ പ്രചരിക്കാതിരിക്കാൻ യൂട്യൂബിലെ ചില ജീവനക്കാർ മനഃപൂർവ്വം യൂട്യൂബ് അൽഗോരിതത്തിൽ മാറ്റം വരുത്തിയതായി ആരോപണം. ഇവർക്കെതിരെ തിരഞ്ഞെടുപ്പിൽ ഇടപെടൽ വകുപ്പനുസരിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്.
സോഷ്യൽ മീഡിയയുടെ വികാസത്തോടു കൂടെ വലിയ പല ജേർണലിസ്റ്റുകളും മുഴുവൻ സമയ യൂട്യൂബർമാർ ആയിട്ടുണ്ട്. അതിൽ ബി ജെ പി അനുകൂല ജേർണലിസ്റ്റുകളും കോൺഗ്രസ് അനുകൂല ആൾക്കാരും ഉൾപ്പെടുന്നുണ്ട്. എന്നാൽ ബി ജെ പി അനുകൂല ദേശീയതാ അനുകൂല വിഡിയോകൾ ഇടുന്ന യു ട്യൂബർമാർക്കെതിരെ അതിന്റെ ഉള്ളിൽ നിന്ന് തന്നെ നടക്കുന്ന വലിയ ഒരു ഗൂഢാലോചനയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ബി ജെ പി അനുകൂല വിഡിയോകൾ ചെയ്യുന്ന അനവധി യൂട്യൂബർമാർ അവരുടെ ഉള്ളടക്കങ്ങൾ യൂട്യൂബിൽ നിന്നും നീക്കം ചെയ്യപ്പെടുകയും ഡീമോണിറ്റൈസ് ചെയ്യപ്പെടുന്നതും അടക്കം നടപടികൾ നേരിടുന്നതായി സമൂഹമദ്ധ്യമങ്ങളിൽ പരാതി ഉയർന്നിരുന്നു.
മുതിർന്ന പത്രപ്രവർത്തകൻ അജീത് ഭാരതി, ദി ന്യൂ ഇന്ത്യൻ രോഹൻ ദുവയുടെ എഡിറ്റർ, ടിവി ജേണലിസ്റ്റ് സുശാന്ത് സിൻഹ, ജയ്പൂർ ഡയലോഗുകൾ, യൂട്യൂബ് ക്രിയേറ്റർമാരായ എകെടികെ, അങ്കുർ ആര്യ എന്നിവരുടെ വിഡിയോകൾക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്.
ഇതിനെ തുടർന്ന് നൽകപ്പെട്ട പരാതിയിൽ ഇന്റെലിജൻസ് ഏജൻസികൾ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്.
നരേന്ദ്ര മോദിക്കെതിരെ എങ്ങനെ വളരെ മോശം ഉള്ളടക്കം വ്യാപകമായി പ്രചരിപ്പിക്കാമെന്നും, ദേശീയതാ അനുകൂലമായ ഉള്ളടക്കങ്ങൾ എങ്ങനെ വിദഗ്ധമായി നീക്കം ചെയ്യാമെന്നും പറയുന്ന സംഭാഷണങ്ങൾ ലഭിച്ചതിനെ തുടർന്ന് കേന്ദ്ര ഏജൻസികൾ 17 യൂട്യൂബ് പ്രവർത്തകർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് രോഹൻ ദുഅ ആണ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ കൂടെ വെളിപ്പെടുത്തിയത്.
ഈ ജീവനക്കാരിൽ മുംബൈ, കേരളം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് സ്ത്രീകളും പന്ത്രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ തിരഞ്ഞെടുപ്പിനിടെ ബിജെപിയെ നിക്ഷ്പക്ഷമായി റിപ്പോർട്ട് ചെയ്ത 93 മാധ്യമപ്രവർത്തകർക്കും 42 ചാനലുകൾക്കും എതിരെ വിവേചനരഹിതവും ഏകപക്ഷീയവുമായ വിലക്ക് ഏർപ്പെടുത്തി യുട്യൂബ് അൽഗോരിതം മാറ്റിമറിച്ചതായി കരുത്തപ്പെടുന്നു.
തൻ്റെ ചാനലും സമാനമായ നിഴൽ നിരോധനങ്ങൾ നേരിടുന്നുണ്ടെന്ന് ദുവ പരാമർശിച്ചു. ഐപിസി സെക്ഷൻ 120 ബി, ഐടി 2021 എന്നിവ പ്രകാരം ഈ അഴിമതിയും ആഴത്തിൽ വേരൂന്നിയ ക്രിമിനൽ കൂട്ടുകെട്ടും തുറന്നുകാട്ടാൻ അഭിഭാഷകരുടെ സഹായത്തോടെ ഡൽഹി ഹൈക്കോടതിയുമായും പോലീസുമായും ഇതിൻ്റെ തെളിവുകൾ പങ്കിട്ടതായും അദ്ദേഹം വ്യക്തമാക്കി.
Discussion about this post