തൃശൂർ: കേരളം മൊത്തത്തിൽ ഉറ്റുനോക്കുന്ന മണ്ഡലമാണ് തൃശൂർ. സുരേഷ് ഗോപി ഇത്തവണ തൃശൂർ എടുക്കുമോ ഇല്ലയോ എന്ന പിരിമുറുക്കത്തിലാണ് ഇരു വിഭാഗത്തിലും ഉള്ള നേതാക്കളും പ്രവർത്തകരും അനുഭാവികളും. എന്നാൽ ചിലർക്ക് അവരുടെ സ്ഥാനാർത്ഥികൾ ജയിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. അങ്ങനെ വ്യത്യസ്ത പാർട്ടികളിൽ പെട്ട രണ്ട് സുഹൃത്തുക്കൾ അവരവരുടെ സ്ഥാനാർത്ഥികൾ ജയിക്കും എന്ന ഉറപ്പിന്മേൽ വച്ച ഒരു ബെറ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധയാകര്ഷിക്കുന്നത്.
സ്വന്തം നേതാവ് ജയിക്കുമെന്നും എതിരാളി തോല്‍ക്കുമെന്നുമുള്ള വെല്ലുവിളികൾ സ്ഥിരമാണെങ്കിലും തൃശൂരിൽ രണ്ടു സുഹൃത്തുക്കളുടെ പന്തയം ഒരല്പം കടന്നു പോയോ എന്നാണ് ആൾക്കാർ ചോദിക്കുന്നത്. ആവേശം അതിര് കടന്നിട്ട് സ്വന്തം കാറുകളാണ് സുഹൃത്തുക്കൾ ബെറ്റ് വെച്ചിരിക്കുന്നത്.
കോൺഗ്രസ് പ്രവർത്തകനായ തെക്കൻ ബൈജും , ബിജെപി പ്രവര്‍ത്തകനായ ചില്ലി സുനിയുമാണ് പന്തയത്തിലെ താരങ്ങള്‍. സുരേഷ് ഗോപി ജയിച്ചാല്‍ ബൈജുവിന്‍റെ മാരുതി വാഗൺ ആർ കാര്‍ ചില്ലി സുനിക്ക് കൊടുക്കുമെന്നും, മുരളീധരന്‍ ജയിച്ചാല്‍ സുനിയുടെ സ്വിഫ്റ്റ് കാര്‍ ബൈജുവിന് കൊടുക്കുമെന്നും ബെറ്റില്‍ പറയുന്നു. ഇരുവരുടെയും ബെറ്റിന് സാക്ഷികളെയും നിര്‍ത്തിയുട്ടുണ്ട്. ഇവരുടെ ബെറ്റ് വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
Discussion about this post