തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ നിര്‍വ്വാഹക സമിതിയില്‍ രൂക്ഷ വിമര്‍ശനം. വന്‍കിട കയ്യേറ്റങ്ങള്‍ മാത്രമല്ല ചെറുകിട കയ്യേറ്റങ്ങളും ഒഴിപ്പിക്കണം.
ക്രഡിറ്റ് അടിച്ചു മാറ്റാനാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തത്. കയ്യേറ്റമൊഴിപ്പിക്കലുമായി റവന്യൂവകുപ്പ് മുന്നോട്ട് പോകണമെന്നും സിപിഐ നിര്‍ദ്ദേശിച്ചു.
ഇടുക്കിയിലെയും മൂന്നാറിലെയും വന്‍കിട കൈയേറ്റങ്ങള്‍ ഉടന്‍ ഒഴിപ്പിക്കാന്‍ ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ധാരണയായിരുന്നു. ഇതിന് നേരെ വിരുദ്ധമായ നിലപാടാണ് ഇന്ന് സിപിഐ യോഗത്തില്‍ ഉയര്‍ന്നത്.
കേരളാ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നിലപാടിനെതിരെയും യോഗത്തില്‍ രൂക്ഷ വിമര്‍ശമുയര്‍ന്നു. മാണി ബന്ധത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ട.പൂര്‍ണമായും ഒറ്റപ്പെട്ട് നില്ക്കുന്ന മാണിയുമായി കൂട്ട് കൂടിയത് തെറ്റാണ്. മാണിയെ ഇടതു മുന്നണിയില്‍ എടുക്കുന്ന പ്രശ്നമില്ലെന്നും യോഗം തീരുമാനിച്ചു.
Discussion about this post