തിരുവനന്തപുരം: നിയമസഭ പാസാക്കിയ കേരള മാരിടൈം ബോര്‍ഡ് ബില്‍ ഗവര്‍ണര്‍ പി സദാശിവം തിരിച്ചയച്ചു. തുടര്‍ന്ന് ബില്‍ പിന്‍വലിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ട കാര്യം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. ബില്‍ പുന:പരിശോധിക്കണമെന്ന് രാഷ്ട്രപതിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ചെറുകിട തുറമുഖങ്ങള്‍ക്കായി മാരിടൈം ബോര്‍ഡ് രൂപവത്കരിക്കാനുള്ള നിര്‍ദേശം ഉള്‍കൊള്ളുന്ന മാരിടൈം ബില്‍ 2014-ല്‍ യു.ഡി.എഫ് സര്‍ക്കാരാണ് പാസാക്കിയത്. നിലവിലെ തുറമുഖ വകുപ്പ്, മാരിടൈം സൊസൈറ്റി, മാരിടൈം വികസന കോര്‍പറേഷന്‍ എന്നിവ അടക്കമുള്ളവ മാരിടൈം ബോര്‍ഡിന് കീഴിലാക്കുന്നതായിരുന്നു മാരിടൈം ബില്‍ ബോര്‍ഡ്.
ബില്‍ പുന:പരിശോധിക്കണമെന്ന് രാഷ്ട്രപതി ആവശ്യപ്പെട്ടതും പിന്‍വലിക്കണമെന്ന ഗവര്‍ണറുടെ നിലപാടിലും ഭരണഘടനാപരമായ പ്രശ്‌നമാണെന്ന് സഭയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍ ക്രമപ്രശ്‌നം ഉന്നയിക്കേണ്ട കാര്യമില്ലെന്നും നിയമോപദേശം തേടിയിട്ടാണ് പുനപരിശോധനയ്ക്ക് നിര്‍ദേശിച്ചതെന്നും നിയമ മന്ത്രി എ.കെ ബാലന്‍ നിയമസഭയെ അറിയിച്ചു.
Discussion about this post