വാരണാസി: ഇസ്ലാമിക വിരുദ്ധമായ മുത്തലാഖ് എന്ന അനാചാരം നിര്‍ത്തലാക്കണമെന്ന പ്രാര്‍ത്ഥനയുമായി ഉത്തര്‍പ്രദേശിലെ ഒരുകൂട്ടം മുസ്ലിം സ്ത്രീകള്‍ പ്രാര്‍ഥനുമായി ക്ഷേത്രത്തിലെത്തി. വാരണാസിയിലെ ദാരാനഗര്‍ ക്ഷേത്രത്തിലെ ഹനുമാന്‍ കോവിലിലാണ് മുസ്ലിം മഹിളാ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ പ്രാര്‍ഥനയ്ക്ക് എത്തിയത്.
മുത്തലാഖില്‍ നിന്ന് ക്ഷിക്കണമെന്ന പ്രാര്‍ഥനയോടെ ഇവര്‍ ഹനുമാന്‍ സ്ത്രോത്രങ്ങള്‍ നൂറുവട്ടം ഉരുവിട്ടു. ഏറെ സവിശേഷതയുള്ള ക്ഷേത്രമായതുകൊണ്ടാണ് ഇവിടെ പ്രാര്‍ഥനയ്ക്ക് എത്തിയതെന്ന് ഫൗണ്ടേഷന്റെ അഖിലേന്ത്യാ പ്രസിഡന്റ് നസ്നീന്‍ അന്‍സാരി പറഞ്ഞു.
ക്ഷേത്രത്തിന്റെ മുഖ്യ പൂജാരി ബാബാ ബലക് ദാസും ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറും പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഉദിഷ്ടകാര്യ ലബ്ധിയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഈ ഹനുമല്‍ കോവിലെന്നാണ് വിശ്വാസം. മുസ്ലിം വനിതകളുടെ മുത്തലാഖിനെതിരായ പ്രതികരണമായി സോഷ്യല്‍ മീഡിയകളും സംഭവം ഏറ്റെടുത്തു. മുത്തലാഖിനെതിരെ ഹര്‍ജികള്‍ ഇന്നലെ മുതല്‍ സുപ്രിം കോടതി വാദം കേള്‍ക്കുകയാണ്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഉയര്‍ത്തിയത്.
Discussion about this post