തിരുവനന്തപുരം: മൂന്നാർ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗത്തിൽ എടുത്ത തീരുമാനം സർക്കാർ അട്ടിമറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പി.ടി. തോമസ് ആണ് നോട്ടീസ് നൽകിയത്.
മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കൽ തുടരുകയാണെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ പിന്നീട് സഭയെ അറിയിച്ചു. കൈയേറ്റമൊഴിപ്പിക്കലിന് യാതൊരു തടസവും ഉണ്ടായിട്ടില്ല. സർക്കാരിന്‍റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
Discussion about this post