ഡല്‍ഹി: യന്ത്ര വോട്ടിംഗ് മെഷീനുകളില്‍ ഒരു തരത്തിലുമുള്ള തിരിമറിയും നടക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. സര്‍വ്വകക്ഷി യോഗത്തെയാണ് ഇക്കാര്യം അറിയിച്ചു. തിരിമറി സാധ്യമെന്ന് തെളിയിക്കാന്‍ ഈ മാസം രണ്ടു ദിവസത്തെ സമയം നല്‍കാമെന്നും കമ്മീഷന് വെല്ലുവിളിച്ചു.
ഇലക്ട്രോണിക് വോട്ടിംഗ് തയ്യാറാക്കുന്ന പൊതുമേഖല സ്ഥാപനങ്ങളിലെ വിദഗ്ധരും ഐ ഐ ടികളിലെ എന്‍ജിനീയര്‍മാരും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. 35 സംസ്ഥാന പാര്‍ടികളുടെയും ഏഴ് ദേശീയ പാര്‍ട്ടികളുടെയും പ്രതിനിധികളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നത്.
Discussion about this post