തിരുവനന്തപുരം: ജിഷ്ണു പ്രണോയി കേസില്‍ നിര്‍ണായക തെളിവായി കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിക്കാനാവില്ലെന്ന് ഫോറന്‍സിക് വിഭാഗം. പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജിലെ ജിഷ്ണുവിന് മര്‍ദനമേറ്റെന്ന് പറയുന്ന പിആര്‍ഒയുടെ മുറിയില്‍ നിന്നും ഹോസ്റ്റല്‍ മുറിയില്‍ നിന്നും കണ്ടെടുത്ത രക്തക്കറയാണ് ഫോറന്‍സിക് പരിശോധനക്ക് അയച്ചിരുന്നത്.
ഡിഎന്‍എ സാമ്പിള്‍ വേര്‍തിരിച്ചെടുക്കാനാവശ്യമായ രക്തം ലഭിച്ചിട്ടില്ലെന്നാണ് ഫോറന്‍സിക് വിഭാഗത്തിന്റെ വാദം. ഇതാണ് ഇപ്പോള്‍ ഫോറന്‍സിക് അധികൃതര്‍ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്.
നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെ രക്ത ഗ്രൂപ്പായ ഒ പോസിറ്റീവാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം നാദാപുരത്തെത്തി ജിഷ്ണുവിന്റെ മാതാപിതാക്കളുടെ ഡി.എന്‍.എ ശേഖരിച്ചിരുന്നു.
Discussion about this post