കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയടക്കം രണ്ടുപേര്‍ പൊലീസ് പിടിയിലായി. റെനീഷ്, വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. അറസ്റ്റിലായ റെനിഷ് സിപിഎം പ്രവര്‍ത്തകനാണ്.
സിപിഎം പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് പോലിസിന് മൊഴി ലഭിച്ചിട്ടുണ്ടെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ആണ് കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചൂരക്കാട് ബിജുവാണ് വെട്ടേറ്റുമരിച്ചത്.
Discussion about this post