ഡല്‍ഹി: ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ഉള്‍പ്പെട്ട 1000 കോടിയുടെ ബിനാമി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 22 സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ഡല്‍ഹി, ഗുഡ്ഗാവ്, റെവാരി എന്നിവിടങ്ങളിലെ പ്രമുഖ വ്യവസായികളുടെയും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുടെയും വീടുകളിലും സ്ഥാപനങ്ങളിലും ആയിരുന്നു റെയ്ഡ്. രാവിലെ തുടങ്ങിയ പരിശോധന മണിക്കൂറുകളോളം തുടര്‍ന്നു.
രാഷ്ട്രീയ ജനതാദള്‍ എംപിയുടെ മകന് പിസി ഗുപ്തയുടെയും വീട്ടിലും റെയ്ഡ് നടത്തയിരുന്നു. നൂറോളം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുകാരും റെയ്ഡില്‍ പങ്കെടുത്തു.
ബീഹാറില്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തും കേന്ദ്ര റെയില്‍വെ മന്ത്രിയായിരുന്ന കാലത്തും അഴിമതി കാണിച്ച് ഭൂമി ഇടപാടുകള്‍ നടത്തിയതായും മക്കള്‍ക്കായി ഭൂമിയും സ്വത്തുവകകളും സമ്പാദിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.ഭൂമിയിടപാടുമായി ബന്ധപ്പെട്ട സര്‍വേകളും ആദായനികുതി വകുപ്പിന് കീഴില്‍ നടത്തുന്നുണ്ട്. ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വ്യവസായികളെയാണ് റെയ്ഡില്‍ ലക്ഷ്യമിടുന്നത്.
ലാലു പ്രസാദ്, എംപിയായ മകള്‍ മിസ ഭാരതി രണ്ട് മക്കള്‍, ബിഹാര്‍ സര്‍ക്കാറിലെ മന്ത്രിമാര്‍ എന്നിവര്‍ 1000 കോടിയുടെ ഭൂമി ഇടപാടുകളില്‍ ഏര്‍പ്പെട്ടതായി ബിജെപി കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. ഡല്‍ഹിയില്‍ നടന്ന ഈ ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് പാര്‍ട്ടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാഷ്ട്രീയനീക്കമെന്നാണ് റെയ്ഡിനെ ലാലു പക്ഷം വിലയിരുത്തുന്നത്.
Discussion about this post