കവരത്തി: മലക്ഷദ്വീപിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് കവരത്തിയില്‍ ഉജ്ജ്വല സ്വീകരണം ലഭിച്ചു. കൊച്ചിയില്‍ നിന്നും വിമാനമാര്‍ഗം എത്തിയ പാര്‍ട്ടി അധ്യക്ഷനെ കവരത്തി ഹെലിപാഡില്‍ ലക്ഷദ്വീപ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.അബ്ദുള്‍ഖാദര്‍ ഹാജി, മുന്‍ അധ്യക്ഷന്‍ പി.പി മുത്തുക്കോയ, ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ ലക്ഷദ്വീപിലെത്തിയത്.
ലക്ഷദ്വീപിന്റെ പരമ്പരാഗത നൃത്ത വാദ്യങ്ങളോടെയും ഭാരത് മാതാ കീ ജയ് വിളികളോടെയും ബിജെപി ജയ്വിളികളോടെയും പ്രവര്‍ത്തകര്‍ അമിത്ഷായെ സ്വീകരിച്ചു. ലക്ഷദ്വീപ് കലാ അക്കാദമിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.ലക്ഷദ്വീപില്‍ പാര്‍ട്ടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അമിത് ഷാ എത്തിയത്. വിവിധ നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും.
ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ദ്വീപില്‍ ബിജെപിയ്ക്ക് അനുകൂല കലാവസ്ഥ ഉണ്ടാക്കിയിട്ടുണ്ടന്നാണ് വിലയിരുത്തല്‍.
Discussion about this post