ഡൽഹി: പലരുടെയും ദുർവൃത്തികൾക്ക് പ്രായശ്ചിത്തം ചെയ്യേണ്ട ദിവസം വന്നെത്തിയെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി. ആദായ നികുതി വകുപ്പും സി.ബി.ഐയും സംശയാസ്പദമായ കാരണങ്ങളൊന്നുമില്ലാതെ പ്രവർത്തിക്കില്ല. നികുതി വെട്ടിപ്പോ മറ്റ് കുറ്റകൃത്യങ്ങളോ നടന്നതിനാലാണ് പരിശോധന നടന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു.
മുൻ കേന്ദ്രമന്ത്രി പി. ചിദംബരം, മകന്‍ കാർത്തി ചിദംബരം, ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് തുടങ്ങി മുതിർന്ന പ്രതിപക്ഷ നേതാക്കളുടെ വീട്ടിൽ നടന്ന റെയ്ഡിനെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2008-ൽ ഒരു മാധ്യമ കമ്പനിക്ക് വിദേശനിക്ഷേപം അനുവദിക്കുന്നതിന് കാർത്തി ചിദംബരത്തിന്‍റെ കമ്പനി ശ്രമിച്ചെന്ന ആരോപണത്തിൻെറ അടിസ്ഥാനത്തിലാണ് ചിദംബരത്തിന്റെയും മകൻ കാർത്തിയുടെയും വീട്ടിൽ സി.ബി.ഐ റെയ്ഡ് നടത്തിയത്. ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് ഉൾപെട്ട 1000 കോടിയുടെ ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ 22 സ്ഥലങ്ങളിൽ ആദായനികുതി വകുപ്പും റെയ്ഡുകൾ നടത്തിയിരുന്നു.
Discussion about this post