കൊച്ചി: മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ചരമദിനത്തില്‍, പിണറായി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കടന്നാക്രമണം നടത്തി നായനാരുടെ മകന് കൃഷ്ണകുമാറിന്റെ ലേഖനം. മനോരമ ദിനപത്രത്തില്‍ നമുക്ക് ഇങ്ങനെ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു എന്ന തലക്കെട്ടില്‍ കെപി കൃഷ്ണകുമാറെഴുതിയ ലേഖനത്തിലാണ് പിണറായി സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ വിമര്‍ശനം ഉള്ളത്.
ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരെ എല്‍ഡിഎഫിന്റെ ആള്, യുഡിഎഫിന്റെ ആള് എന്ന രീതിയില്‍ നായനാര്‍ വേര്തിരിച്ചുകണ്ടിരുന്നില്ലെന്ന് കൃഷ്ണകുമാര്‍ പറയുന്നു. ജോലി കണ്ടാണ് ഓരോരുത്തരെയും നായനാര്‍ അളന്നിരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ അടുപ്പക്കാരനായിരുന്നു എന്നതുകൊണ്ട് ഒരു ഉദ്യോഗസ്ഥനെയും അച്ഛന് അകറ്റി നിര്‍ത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇകെ നായനാരുടെ കാലത്ത് ഐഎഎസ്-ഐപിഎസ് വിവാദങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കൃഷ്ണകുമാര്‍ ഓര്‍മ്മിപ്പിക്കുന്നു. സൂചി കൊണ്ടെടുക്കാവുന്ന കാര്യങ്ങള്‍ ഇന്ന് തൂമ്പ കൊണ്ടെടുക്കുന്നതു കാണുമ്പോള്‍ അച്ഛനെ ഓര്‍മ്മ വരുന്നെന്നും കൃഷ്ണകുമാര്‍ ലേഖനത്തില്‍ പറയുന്നു.
നായനാരുടെ വിശ്വസ്തനായിരുന്നു സെന്‍കുമാര്‍.സര്‍ക്കാരിന്റെ താല്പര്യമില്ലായ്മയുടെ പേരില്‍ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് സെന്‍കുമാറിനെ പിണറായി സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയിരുന്നു. സുപ്രിം കോടതി ഉത്തരവോടെ ആ പോസ്റ്റില്‍ സെന്‍കുമാര്‍ തിരിച്ചെത്തിയത് മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനും തിരിച്ചടി ആകുകയും ചെയ്തു. ഇതിനിടയിലാണ് കൃഷ്ണകുമാറിന്റെ വിമര്‍ശനം.
അപ്രതീക്ഷിതമായി പല രാഷ്ട്രീയനേതാക്കളും പറയുന്ന പല വാക്കുകളും വിവാദമാകാറുണ്ട്. പക്ഷെ, ജനം നായനാര്‍ക്ക് ഒരു ആനുകൂല്യം നല്‍കിയിരുന്നുവെന്നും കൃഷ്ണകുമാര്‍ പറയുന്നു. നായനാര്‍ ഒരു കാര്യം പറഞ്ഞാല്‍ അതില്‍ അദ്ദേഹത്തിന് വ്യക്തിതാല്‍പര്യങ്ങളുണ്ടാകില്ലെന്ന് ജനങ്ങള്‍ക്കറിയാമായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹം പറയുന്നത് ശരിയാകുമെന്ന് ജനം വിലയിരുത്തും. നായനാര്‍ പറഞ്ഞതല്ലെ എന്ന് പറഞ്ഞ് ജനം അത് ലഘൂകരിച്ച് കാണുമെന്നും കൃഷ്ണകുമാര്‍ വിശദീകരിക്കുന്നു. രാഷ്ട്രീയത്തിനപ്പുറമുള്ള നായനാരുടെ സൗഹൃദവും കൃഷ്ണകുമാര്‍ ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. ഓരോ പദ്ധതി രൂപകല്‍പ്പന ചെയ്യുമ്പോളും സാധാരണക്കാരന് ഇതുകൊണ്ട് എന്ത് പ്രയോജനം ലഭിക്കുമെന്ന് അച്ഛന് ഉദ്യോഗസ്ഥരോട് ചോദിക്കാറുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു. പതിനൊന്ന് വര്‍ഷം കേരളാ മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ക്ക് നേരെ ഒരു അഴിമതിയാരോപണം പോലും ഉണ്ടായിട്ടില്ലെന്നത്. ഇക്കാലത്തെ രാഷ്ട്രീയക്കാര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.
സിപിഐഎം അംഗമാണ് നിലവില്‍ കൃഷ്ണകുമാര്‍.
Discussion about this post