തിരുവനന്തപുരം: ഈ മാസം 30ന് കൊച്ചി മെട്രോ റെയില്‍വെ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന മുന്‍ നിലപാട് വിഴുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്. ചില തെറ്റിദ്ധാരണയുടെ ഭാഗമായാണ് ഇത്തരൊമരു കാര്യം പ്രചരിപ്പിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
നേരത്തെ ഈ മാസം 30ന് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കിയിരുന്നു. അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്കി വാര്‍ത്താ കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയ്ക്ക് എത്താനാവില്ലെങ്കില് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
പ്രധാനമന്ത്രി വിദേശസസന്ദര്ശനം നടത്തുന്ന സമയത്ത് ഉദ്ഘാടനം തീരുമാനിച്ചത് അദ്ദേഹത്തെ ഒഴിവാക്കാനുള്ള നീക്കമെന്ന വിമര്‍ശനം ഉയര്‍ന്നു. ിത് ഗുഢാലോചനയാണെന്ന് ബിജെപിയും വ്യക്തമാക്കി. സംഗതി വിവാദമായതിനെ തുടര്‍ന്ന് തെറ്റിദ്ധാരണയുടെ ഭാഗമായാണ് ീ മാസം 30ന് ഉദ്ഘാടനം എന്ന് പറയുന്നത് എന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. തിയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
Discussion about this post