തിരുവനന്തപുരം: പോലീസ് മേധാവിയുടെ ഓഫിസിന് മുന്നില്‍ സമരത്തിനെത്തിയപ്പോള്‍ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കും കുടുംബത്തിനുമെതിരെ ഉണ്ടായ പൊലീസ് അതിക്രമങ്ങളെ ന്യായീകരിച്ച് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഡിജിപി സെന്‍കുമാറിന് കൈമാറി. മഹിജ ഉള്‍പ്പെടെയുളളവര്‍ക്കു നേരെ ദേഹോപദ്രവ നടപടി ഉണ്ടായെന്ന പരാതിയും ക്രൈംബ്രാഞ്ച് തളളിയിട്ടുണ്ട്.
പൊലീസ് ആസ്ഥാനത്ത് ചിലര്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചെന്നും സമരത്തില്‍ പങ്കെടുത്ത മുഴുവന്‍പേരും ഡിജിപിയെ കാണണമെന്ന് നിര്‍ബന്ധം പിടിച്ചത് ശരിയായില്ലെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മഹിജയുടെ അറസ്റ്റ് സംബന്ധിച്ച പൊലീസ് വാദങ്ങള്‍ അംഗീകരിക്കുന്നതാണ്. പൊലീസ് ആസ്ഥാനത്തിന്റെ സുരക്ഷ പ്രധാനപ്പെട്ട കാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അറസ്റ്റുമായി ബന്ധപ്പെട്ട് നിയമപരമായ കാര്യങ്ങളാണ് ചെയ്തിരുന്നതെന്ന് മ്യൂസിയം എസ്ഐ നേരത്തെ മനുഷ്യാവകാശ കമ്മീഷന് മൊഴി നല്‍കിയിരുന്നു.
Discussion about this post