ഡല്‍ഹി: സംപ്രേക്,ണം തുടങ്ങി ഒരാഴ്ചയ്ക്കകം മറ്റ് ചാനലുകളെ ഏറെ പിന്നിലാക്കി മുന്നേറ്റം തുടരുന്ന റിപ്പബ്ലിക് ടിവി ചാനലിനെ വെല്ലാന്‍ കശ്മീരി ഭീകരന്റെ പഴയ അഭിമുഖം വീണ്ടും സംപ്രേക്ഷണം ചെയ്ത് ഇന്ത്യാ ടുഡേ. ടിആര്‍പി റേറ്റിംഗില്‍ ഏറെ പിന്നിലായ രജ്ദീപ് സര്‍ദേശിയുടെ ഇന്ത്യ ടുഡേ റേറ്റിംഗ് തിരിച്ച് പിടിക്കാന്‍ എന്തും ചെയ്യുമെന്ന അവസ്ഥയിലാണെന്നാണ് വിലയിരുത്തല്‍.
ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലോടെ തുടങ്ങിയ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ലാലു പ്രസാദിനെതിരെയും വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. സംപ്രക്ഷണം തുടങ്ങി ആദ്യ ആഴ്ചയില്‍ ടാം റേറ്റില്‍ അന്‍പത് ശതമാനത്തിലധികമാണ് അര്‍ണബിന്റെ ചാനല്‍ സ്വന്തമാക്കിയത്.
ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് ഫറൂഖ് അഹമ്മദ് ദാര്‍ അലിയാസ് ബിട്ടയുടെ 90കളില്‍ എടുത്ത അഭിമുഖം പുനസംപ്രേക്ഷണം ചെയ്യാനുള്ള ഇന്ത്യ ടുഡേയുടെ തീരുമാനം റേറ്റിംഗ് കൂട്ടാനുള്ള തന്ത്രമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കശ്മീരി പണ്ഡിറ്റുകളെ കൊന്നു തള്ളി എന്ന് അഭിമാനപൂര്‍വ്വം വെളിപ്പെടുത്തുന്ന ഭീകരന്റെ അഭിമുഖം വീണ്ടും കാണിച്ചത് അത്ര നന്നായില്ല എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
”കൊല്ലാനുള്ള നിര്‍ദ്ദേശം ലഭിച്ചതിന് ശേഷം പതിവായി ഞാനത് ചെയ്തിട്ടുണ്ട്. ഓരോ പണ്ഡിറ്റുകളെയും ലക്ഷ്യം തെറ്റാതെ വെടിവച്ചു. 20 പണ്ഡിറ്റുകളെ കൊലപ്പെടുത്തിയ ശേഷം തനിക്ക് എണ്ണം നഷ്ടപ്പെട്ടു”
എന്നിങ്ങനെയാണ് ബിട്ടയുടെ അഭിമുഖത്തിലെ അഭിമാനത്തോടെയുള്ള വാക്കുകള്‍. സ്വന്തം വീട്ടുകാരെ കൂടി താന്‍ കൊലപ്പെടുത്തിയെന്ന് ബിട്ട വെളിപ്പെടുത്തിയിരുന്നു.
#ButcherOfPandits
Amit Kaul recounts the horrific tale of how Bitta Karate killed 4 members of his family. #NEWSROOMhttps://t.co/4fqxBVUizL pic.twitter.com/WxvD03eJLX— IndiaToday (@IndiaToday) May 23, 2017
ഇത്ര ഗുരുതരമായ പരാമര്‍ശം നടത്തി.യിട്ടും ബിട്ട നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് പോയിരുന്നു. പ്രോസിക്യൂഷന്‍ കേസില്‍ താല്‍പര്യം കാണിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. യുവ പണ്ഡിറ്റായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സതീഷ് കുമാര്‍ ടിക്കു ആയിരുന്നു ബിട്ടയുടെ ആദ്യ ഇര.
പാക്കിസ്ഥാനില്‍ നിന്ന് വിഘടനവാദികള്‍ക്ക് ലഭിക്കുന്ന ധനസഹായം സംബന്ധിച്ച ബിട്ടയുടെ വെളിപ്പെടുത്തലും ചര്‍ച്ചയായിരുന്നു.
”എല്ലാവര്‍ക്കും പാക്കിസ്ഥാനില്‍ നിന്ന് നേരിട്ട് ഫണ്ട് ലഭിക്കുന്നുണ്ട്, ഗിലാനി, യാസിന്‍ മാലിക്, എനിക്ക് 70 കോടി രൂപ താഴ്‌വരയില്‍ എന്റെ റോള്‍ നിര്‍വ്വഹിക്കുന്നതിന് ലഭിച്ചു. ”-എന്നായിരുന്നു ഭീകരന്റെ വാക്കുകള്‍. ഇന്നും വിഘടനവാദികള്‍ക്കിടയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാ ബിട്ട.
Discussion about this post