ഡൽഹി: രാജ്യത്തെ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് ആവിഷ്കരിച്ച ഉദാൻ പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ആരാഞ്ഞ് കേന്ദ്രസർക്കാർ. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ടെൻഡർ നടപടികൾ ക്ഷണിച്ചതിൽ മുന്നോട്ടുവച്ചിരിക്കുന്ന നാലു മാറ്റങ്ങളെക്കുറിച്ചാണ് ഓഹരിയുടമകളോട് അഭിപ്രായം ആരാഞ്ഞിരിക്കുന്നത്.
ഏറ്റവും കുറഞ്ഞ ദൂരത്തിൽ മാറ്റം വരുത്തുന്നത്, ഒരു റൂട്ടിൽ സർവീസ് നടത്തുന്നതിനുള്ള കുറഞ്ഞ കാലാവധി മൂന്നിൽനിന്ന് ഒരു വർഷമാക്കി കുറയ്ക്കുക തുടങ്ങിയ നിർദേശങ്ങളെക്കുറിച്ചുള്ള അഭിപ്രായമാണ് കേന്ദ്രസർക്കാർ ചോദിച്ചിരിക്കുന്നത്.
Discussion about this post