ഡല്‍ഹി: വോട്ടിംഗ് യന്ത്രങ്ങളിലെ കൃത്രിമം തെളിയിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇവിഎം ചലഞ്ച് ഇന്ന് നടക്കും. ചലഞ്ച് ഏറ്റെടുത്ത് അപേക്ഷ നല്‍കിയത് എന്‍സിപിയും സി.പി.എമ്മുമാണ്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ച 14 ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് കൃത്രിമം തെളിയിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്നത്.
എന്‍സിപി യുടെയും സിപിഎമ്മിന്റെയും മൂന്ന് പ്രതിനിധികള്‍ക്ക് ചലഞ്ചില്‍ പങ്കെടുക്കാം.ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍, ബ്ളൂടൂത്ത്,വയര്‍ലസ്സ് എന്നിവ ഉപയോഗിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു.
യന്ത്രത്തില്‍ കൃത്രിമം നടക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രചരണം ശക്തമാക്കിയതോടെയാണ് ഇവിഎം ചലഞ്ചുമായി വിശ്വാസ്യത തെളിയിക്കാന്‍ കമ്മീഷന്‍ മുന്നിട്ടിറങ്ങിയത്. അതേസമയം ചലഞ്ച് ഭരണഘടന വിരുദ്ധമാണെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നീരീക്ഷണം വന്നത് കമ്മീഷനെ ആശങ്കയിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണം. ഇവിഎം ചലഞ്ചില്‍ നിന്ന് പിന്‍മാറില്ലെന്നായിരുന്നു കമ്മീഷന്‍ കോടതിയിലെടുത്ത നിലപാട്.
Discussion about this post