തിരുവനന്തപുരം: യുഡിഎഫില്‍ നിന്ന് തന്നെ പുറത്താക്കിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള.അഴിമതിയെക്കുറിച്ച് പറഞ്ഞതിന്റെ പേരില്‍ പുറത്താക്കിയാല്‍ സന്തോഷമേയുള്ളു.യുഡിഎഫില്‍ നില്‍ക്കുന്നതിനേക്കാള്‍ ശക്തനാകും പുറത്തു പോയാല്‍. എല്‍ഡിഎഫും ബിജെപിയും ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നണി തന്നെ പലപ്പോഴും തോല്‍ച്ചിട്ടേയുള്ളു. മുഖ്യമന്ത്രി സ്ഥാനത്ത് ഉമ്മന്‍ചാണ്ടി വന്നപ്പോള്‍ മുതല്‍ വീര്‍പ്പു മുട്ടല്‍ അനുഭവിക്കുകയാണ്.കഴിഞ്ഞ സെപ്തംബര്‍ 28നാണ് താന്‍ മുഖ്യമന്ത്രിയെ ക്‌ളിഫ് ഹൗസില്‍ പോയി കണ്ടത്. ക്‌ളിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് മനസിലാകും. മകനായ ഗണേഷ്‌കുമാറിനെ തനിക്കെതിരേ തിരിച്ചത് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്നാണ്. അതിന് ശേഷം അധികാരത്തിന്റെ മത്ത് പിടിച്ചവനെ പോലെയാണ് ഗണേഷ് പെരുമാറുന്നത്
വാളകം കേസ് അന്വേഷിച്ച പോലെ ബാര്‍കോഴകേസും സിബിഐക്ക് വിടണം.വാളകം കേസില്‍ നാല് വര്‍ഷമാണ് മുഖ്യമന്ത്രി തന്നെ അപഹാസ്യനാക്കിയത്. ഇപ്പോള്‍ തന്നെ പുറത്താക്കുന്നത് മന്ത്രിസഭ വികസിപ്പിക്കുവാനാണ് . യുഡിഎഫില്‍ നിന്ന് പുറത്താക്കിയാലും മുന്നോക്ക വികസന കോര്‍പ്പറേഷന്‍ സ്ഥാനം രാജി വെയ്ക്കില്ലെന്നും പിള്ള പറഞ്ഞു.
Discussion about this post