ഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ പെട്ടുപോയ 80,000 ഇന്ത്യക്കാരെ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് തിരിച്ചെത്തിക്കാനായെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മറ്റ് രാജ്യങ്ങള്‍ക്കുള്ള നല്ല ബന്ധമാണ് ഇതിന് കാരണമായത്. മോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ നേട്ടം വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുഷമാസ്വരാജ്.
ലോകത്താകമാനമുള്ള രാജ്യങ്ങളുമായി ഇന്ത്യ തങ്ങളുടെ ബന്ധം കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ്. ഇതിന് പ്രധാനമന്ത്രിക്ക് നന്ദിപറയുന്നുവെന്നും സുഷമാ സ്വരാജ് പറഞ്ഞു.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നുവെന്നാരോപിച്ച് ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ഉപേക്ഷിക്കുന്നതായി ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഈ ഗള്‍ഫ് നയതന്ത്ര പ്രതിസന്ധി ഖത്തറുമായുള്ള ഇന്ത്യന്‍ ബന്ധത്തിന് ഒരു തരത്തിലും തിരിച്ചടിയാവില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.
കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനുമായുള്ള ചര്‍ച്ചയ്ക്ക് മൂന്നാമതൊരു മധ്യസ്ഥന്റെ ആവശ്യമില്ല. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നതില്‍ സംശയമില്ലെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചൈനീസ് ഹെലികോപ്റ്റര്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച സംഭവം ഗുരുതര കുറ്റമാണെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post