കാസര്‍കോട്: കേരളത്തില്‍ ഐഎസിലേക്ക് പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യാന്‍ പ്രവര്‍ത്തിക്കുന്നത് ശക്തമായ അടിവേരുകളുള്ള ജിഹാദി ഗ്രൂപ്പുകള്‍. പഞ്ചാബ് സ്വദേശിയെ ഉപയോഗിച്ച് കാസര്‍കോടുള്ള പ്ലസ്ടുക്കാരിയെ ഐഎസിന്റെ വലയില്‍ വീഴ്ത്താന്‍ നടന്ന ശ്രമങ്ങളാണ് ഞെട്ടിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നത്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണമാണ് ഇതിലേക്ക് നയിച്ചത്.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളായ ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയാണ് ജിഹാദികള്‍ ലക്ഷ്യമിടുന്നത്. സ്‌കൂളുകളിലും കോളേജുകളിലുമെല്ലാം ഇത്തരം ജിഹാദി ഗ്രൂപ്പുകള്‍ക്ക് പെണ്‍കുട്ടികളെ വലയിലാക്കാന്‍ ശക്തമായ വേരുകളുണ്ട്. വലയിലാകുന്ന പെണ്‍കുട്ടികള്‍ ഇസ്ലാമിക ആശയങ്ങളെ കുറിച്ച് തീവ്രമായി വീട്ടില്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് രക്ഷിതാക്കള്‍ വിവരം അറിയുക. സംസ്ഥാനത്തുടനീളമുള്ള കാമ്പസുകളിലും വിദ്യാഭ്യാസ അനുബന്ധ സ്ഥാപനങ്ങളിലും ഇത്തരം ജിഹാദി ഗ്രൂപ്പുകള്‍ സജീവമായിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന.
കുരുക്കിലാകുന്ന വിദ്യാര്‍ത്ഥിനികളെ ശാരീരികമായും മാനസികമായും ചൂഷണം ചെയ്ത ശേഷം സാഹചര്യമൊരുക്കി മതപഠനത്തിന് വിധേയരാക്കുന്നു. തുടര്‍ന്ന് മതപരിവര്‍ത്തനത്തിന് ശേഷം ഐഎസ് ജിഹാദികളുടെ ലൈംഗികാവശ്യങ്ങള്‍ക്കായി സിറിയയിലേക്കും യമനിലേക്കും കയറ്റി അയയ്ക്കുന്നു.
കാസര്‍കോട്ടെ പ്ലസ്ടുക്കാരിക്ക് വിസ്ഡം ട്യൂഷന്‍ സെന്ററില്‍ വച്ച് തീവ്രമായ മതപഠന ക്ലാസ്സുകള്‍ ലഭിച്ചിരുന്നതായി പെണ്‍കുട്ടി കൗണ്‍സിലിങ്ങിനിടെ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാപനത്തിലെ ഒരധ്യാപകന്റെ നേതൃത്വത്തിലാണിത് നല്‍കിയതെന്നാണ് സൂചന. പെണ്‍കുട്ടിയുമായി പ്രണയം നടിച്ചിരുന്ന പഞ്ചാബ് സ്വദേശിയും ഈ അധ്യാപകനുമെല്ലാം ജിഹാദി ഗ്രൂപ്പിലെ അംഗങ്ങളാണെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.
Discussion about this post