തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ശുദ്ധ വെജിറ്റേറിയനാണ് എന്ന് എല്ലാവര്ക്കും അറിയാം. വര്‍ഷങ്ങളായി വ്രതങ്ങളും എടുക്കുന്ന ആളാണ് അദ്ദേഹം. എന്നാല്‍ മോദി ബീഫ് കഴിക്കുന്നയാളാണ് എന്നാണ് സിപിഎം സ്ഥാപക നേതാവായ വി.എസ് അച്യുതാനന്ദന്റെ കണ്ടെത്തല്‍. നിയമസഭയിലെ കേന്ദ്ര വിജ്ഞാപനത്തിനെതിരായ ചര്‍ച്ചയില്‍ ആണ് മോദി യൂറോപ്പില്‍ ബീഫ് കഴിക്കുന്നുവെന്ന വിഎസിന്റെ പ്രസംഗം.
”മോദി യൂറോപ്പില്‍ ചുറ്റിക്കറങ്ങി നല്ല സൊയമ്പന്‍ ബീഫൊക്കെ കഴിച്ച് ഇന്ത്യയില്‍ വന്ന് ഗോ സംരക്ഷണം പറയുകയാണ്. അതേറ്റുപിടിക്കാന്‍ കുറച്ച് ശിങ്കിടികളുമുണ്ട്. ”-വി.എസ് നിയമസഭയില്‍
ഗോമാതാവിനും കാളപിതാവിനും വേണ്ടി പരിഹാസ്യമായ സിദ്ധാന്തങ്ങള്‍ കേന്ദ്രം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും പശുവളര്‍ത്തലിനെ കുറിച്ച് പ്രാഥമിക ധാരണ പോലും ഇല്ലാത്തവരാണ് വിജ്ഞാപനം തയ്യാറാക്കിയതെന്നും വി.എസ് കുറ്റപ്പെടുത്തി.
വന്‍കിട കയറ്റുമതി കമ്പനികള്‍ക്ക് വേണ്ടിയാണ് ഗോമാതാവിന്റെ പേര് പറയുന്നത്. പ്രധാനമന്ത്രി വല്ലപ്പോഴും ഇന്ത്യയില്‍ എത്തുമ്പോള്‍ ബി.ജെ.പി അംഗമായ ഒ.രാജഗോപാല്‍ കേരളത്തിന്റെ വികാരം പറഞ്ഞു കൊടുക്കണമെന്നും വി.എസ് പരിഹസിച്ചു.
Discussion about this post