തിരുവനന്തപുരം: നിയമപരമായി എതിര്‍പ്പില്ലാത്ത ബാറുകളെല്ലാം തുറക്കും. സര്‍ക്കാരിന്റെ മദ്യനയം ഇന്ന് പ്രഖ്യാപിച്ചേക്കും. മന്ത്രിസഭായോഗം ചേര്‍ന്നിട്ടുണ്ട്. ഇതിന് ശേഷം മദ്യനയം പ്രഖ്യാപിക്കുമെന്നാണ് സൂചന.
ത്രിസ്റ്റാര്‍, ഫോര്‍ സ്റ്റാറുകളും തുറക്കും. ടൂറിസം മേഖലയ്ക്ക് പ്രത്യേക പരിഗണന ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കള്ള് ലഭ്യമാക്കാനും ധാരണയായി. സർക്കാരിന്റെ മദ്യനയം സംബന്ധിച്ചു ചർച്ച ചെയ്യാൻ ചേർന്ന ഇടതുമുന്നണി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
ഇന്ന് തിരുവനന്തപുരത്ത് ചേർന്ന ഇടതുമുന്നണിയിൽ മദ്യനയം സംബന്ധിച്ച ചർച്ച നടന്നിരുന്നു. ബാറുകൾ തുറക്കുന്നതിന് യോഗത്തിൽ ആരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. സർക്കാറിന്റെ മദ്യനയം ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകള്‍ പൂട്ടയതിന് പിന്നാലെ 27 ഫൈവ് സ്റ്റാര്‍ ബാറുകളും 33 ക്ലബുകളും മാത്രമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത്. നിയമതടസമില്ലാത്ത ബാറുകള്‍ തുറക്കുന്നതോടെ ഈസ്ഥിതി മാറും. 2014 മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് 730 ബാറുകളാണ് ഉണ്ടായിരുന്നത്. സര്‍ക്കാരിന്റെ പുതിയ മദ്യനയം അനുസരിച്ച് 2014 മാര്‍ച്ച് 31-ന് പൂട്ടിയത് 418 ബാറുകളാണ്. നിലവാരമില്ലാത്ത ബാറുകള്‍ക്കെതിരെ നടപടി വേണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയായിരുന്നു ഇത്.
തുടര്‍ന്ന് 2014 ഒക്ടോബര്‍ 30-ന് ടൂ സ്റ്റാര്‍, ത്രീ സ്റ്റാര്‍ പദവിയുള്ള 250 ബാറുകളും പൂട്ടി. അതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 62 ആയി. പിറ്റേന്നത്തെ ഡിവിഷന്‍ ബെഞ്ച് വിധിപ്രകാരം പൂട്ടിയ 250 ബാറുകളും പിന്നീട് കോടതി അനുമതി നല്‍കിയ 12 ബാറും തുറന്നു. 2015 മാര്‍ച്ച് 31 വരെ ഇത്രയും ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് വന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയ സംസ്ഥാന പാതകള്‍ക്കരികിലെ കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള 1956 മദ്യശാലകള്‍ എക്സൈസ് പൂട്ടി മുദ്രവെച്ചു. 137 ചില്ലറ മദ്യവില്പനശാലകളും എട്ടു ബാര്‍ ഹോട്ടലുകളും 18 ക്ലബ്ബുകളും 532 ബിയര്‍-വൈന്‍ പാര്‍ലറുകളും 1092 കള്ളുഷാപ്പുകളുമാണ് സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് പൂട്ടിയത്.
സര്‍ക്കാരിന്റെ കൂറ് മദ്യലോബിയോടാണെന്ന് വ്യക്തമായതായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പ്രതികരിച്ചു. എല്‍.ഡി.എഫിന്റെ പ്രഖ്യാപിത നയമായ മദ്യവര്‍ജനം എങ്ങനെ നടപ്പിലാക്കും? അതിന് ബാറുകള്‍ തുറക്കാതിരിക്കുകയല്ലേ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
യാതൊരു പഠനവും നടത്താതെയാണ് ബാറുകള്‍ തുറക്കാന്‍ ശ്രമിക്കുന്നതെന്ന് ഫാ. പോള്‍ തേലക്കാട് പ്രതികരിച്ചു. ജനന്മ ലക്ഷ്യമാക്കിയുള്ള തീരുമാനമല്ല ഇതെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post