തിരുവനന്തപുരം : മദ്യപര്‍ക്കും മദ്യശാല ഉടമകള്‍ക്കും ആഹ്ലാദം നല്കി എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ബാര്‍ ഉടമകളുമായി ധാരണയുണ്ടാക്കി എന്ന ആരോപണം ശരിവയ്ക്കുന്ന തരത്തില്‍ ത്രീസ്റ്റാര്‍ മുതല്‍ മുകളിലോട്ടുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കും. ലൈസന്‍സുള്ള റസ്റ്റാറന്റുകളില്‍ പ്രത്യേക ഫീസ് ഈടാക്കി മദ്യം വിളമ്പാം. ത്രീസ്റ്റാറിനും മുകളിലുള്ള ഹോട്ടലുകളിലും ഇനി കള്ളും വിളമ്പാം.
മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ മദ്യനയം പ്രഖ്യാപിച്ചത്. ത്രീസ്റ്റാറിനു മുകളിലും സ്റ്റാര്‍ ക്ലാസ്സിഫിക്കേഷന് ഉള്ള ഹോട്ടലുകള്‍ക്കാണ് ‘ബാര്‍ ലൈസന്‍സ് അനുവദിക്കുക. ഇവിടങ്ങളില്‍ കള്ള് വിതരണം ചെയ്യാനും അനുമതിനല്‍കി. എഫ്എല്‍-3, എഫ്എന്-11 ലൈസന്‍സുള്ള റസ്റ്റോറന്റകളിലാണ് മദ്യം വിളമ്പാന്‍ അനുമതി.
ദേശീയ പാത, സംസ്ഥാനപാതയോരങ്ങളിലെ മദ്യശാലകള്‍ സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കും. ഇവിടങ്ങളിലുള്ള മദ്യശാലകള്‍ക്കും ഹോട്ടലുകള്‍ക്കും അതേ താലൂക്കില്‍ ഉചിതമായ സ്ഥലത്ത് മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കും. തൊഴിലാളികളെ ഇവിടെ നിയമിക്കണം എന്ന വ്യവസ്ഥയുണ്ടാകും. വിദേശമദ്യച്ചട്ടമനുസരിച്ച് നല്കുന്ന ബിയര്‍-വൈന്‍ പാര്‍ലറുകള്‍ ഉള്‍പ്പടെയുള്ള ലൈസന്‍സുകള്‍ യോഗ്യതയുള്ളവര്‍ക്ക് തുടര്‍ന്നും അനുവദിക്കും. വിമാനത്താവളങ്ങളില്‍ ആഭ്യന്തര ലോഞ്ചിലും മദ്യം ലഭ്യമാക്കും.
ബാറുകളുടെ പ്രവര്‍ത്തനസമയം രാവിലെ 11 മുതല്‍ രാത്രി 11 വരെയും ടൂറിസം മേഖലയില്‍ രാവിലെ 10 മുതല്‍ 11 വരെയും നിജപ്പെടുത്തി. മിത ഉപയോഗത്തിനുള്ള പ്രായപരിധി 21ല്‍ നിന്ന് 23 ആക്കി. കൈവശം വയ്ക്കാവുന്ന വിദേശ മദ്യത്തിന്റെ അളവ് മൂന്ന് ലിറ്ററായി തുടരും.
ബാര്‍ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിച്ചു. എഫ്എന് 3 ബാറുകളുടെ ലൈസന്‍സ് ഫീസ് 23 ലക്ഷത്തിന് നിന്ന് 28 ലക്ഷമാക്കി, ബിവറേജസ്, കണ്‍സ്യൂമര്‍ ഔട്ട്ലെറ്റ് 3 ലക്ഷത്തില്‍ നിന്നും 4 ലക്ഷമാക്കി.
കള്ള് വ്യവസായ മേഖല ശക്തപ്പെടുത്താന്‍ ടോഡി ബോര്‍ഡ് രൂപീകരിക്കും. ലൈസന്‍സ് സമ്പ്രദായത്തിലൂടെ 5 മുതല്‍ 7 വരെയുള്ള ഷോപ്പുകളെ ഒരു ഗ്രൂപ്പായി തിരിക്കും. ഒരു വ്യക്തിക്ക് രണ്ട് ഗ്രൂപ്പില്‍ കൂടുതല്‍ വില്‍പ്പന നടത്തില്ല. കള്ള് ഷോപ്പുകള്‍ മൂന്ന് വര്‍ഷത്തില്‍ ഒരു തവണ വില്‍പ്പന നടത്തും. തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.
ജൂലൈ 1 മുതല്‍ നയം പ്രാബല്യത്തില്‍ വരും. മദ്യാസക്തിക്ക് അടിമപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ മാതൃകാ സ്പെഷ്യാലിറ്റി ഡീ അഡിക്ഷന് സെന്ററുകള്‍ ആരംഭിക്കും.
സംസ്ഥാനത്ത് എഫ്എല്‍-3 ബാറുകളില്‍ (സ്റ്റാര്‍ ഹോട്ടലുകള്‍) 30 എണ്ണത്തില്‍ ഏഴ് എണ്ണവും കണ്‍സ്യൂമര്‍ ഫെഡ്, ബിവറേജസുകളില്‍ 306ല്‍ 96 എണ്ണവുമാണ് പൂട്ടിക്കിടക്കുന്നത്. ക്ലബ് ലൈസന്‍സ് ഉള്ളതില്‍ 34ഉം ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ 815ല്‍ 474ഉം കള്ളുഷാപ്പുകളില്‍ 5185ല്‍ 922 എണ്ണവും പൂട്ടിക്കിടക്കുകയായിരുന്നു.
Discussion about this post