ഡല്‍ഹി: ഇറാന്റെ തടവില്‍ കഴിഞ്ഞിരുന്ന 25 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.ഈ വര്‍ഷം മാച്ചിലാണ് ബഹ്റിന് ബോട്ടുകള്‍ക്കൊപ്പം 25 മത്സ്യത്തൊഴിലാളികളെ ഇറാനിയന്‍ കോസ്റ്റ്ഗാര്‍ഡ് അറസ്റ്റ് ചെയ്തത്.സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചു പിടിയിലായ എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. തടവില്‍ കഴിഞ്ഞിരുന്നവരുടെ മോചനത്തിനായി പ്രവര്‍ത്തിച്ച ഇറാനിലെ ഇന്ത്യന്‍ എംബസിയെ സുഷമ സ്വരാജ് പ്രശംസിച്ചു.
Discussion about this post