കഴിഞ്ഞ ദിവസം ബാര്‍ തുറക്കുന്ന വിഷയത്തില്‍ മാതൃഭൂമി ന്യൂസ് നടത്തിയ ചര്‍ച്ചയിലാണ് പിണറായി വിജയന് മദ്യപിക്കുന്ന ദൃശ്യം വേണമെങ്കിലും ഉണ്ടാക്കാനാകും എന്ന് പറഞ്ഞ ക്രൈസ്തവ പുരോഹിതനെ സിപിഎം പ്രതിനിധി ഭീഷണിപ്പെടുത്തിയത്. കെസിബിസി മദ്യവിരുദ്ധ സമിതി അംഗം ഫാ.ടി.ജെ ആന്റണിയെ ആണ് സിപിഎം നേതാവ് കെ വരദരാജന് ഭീഷണിപ്പെടുത്തിയത്.
‘ചാനലാണ്, അച്ചനാണ് എന്ന ബഹുമാനമൊന്നും നോക്കത്തില്ല ഞങ്ങള്‍’ എന്നായിരുന്നു സിപിഎം നേതാവിന്റെ ആക്രോശം. പിണറായി വിജയന് മദ്യപിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്നും, ഫോട്ടോഷോപ്പ് ഉണ്ടാക്കാന്‍ പറ്റുമെന്നാണ് താന്‍ പറഞ്ഞതെന്നും അച്ചന് പറയുന്നുണ്ടെങ്കിലും അവതാരകന് ഇടപെടും വരെ വരദരാജന് ഭീഷണി തുടര്‍ന്നു.
ഇന്നലെ നിയമസഭയില്‍ തികഞ്ഞ മാംസാഹാരിയായ പ്രധാനമന്ത്രി നരേന്ദ്രമോദി യൂറോപ്പില്‍ സൊയമ്പന്‍ ബീഫ് കഴിക്കുകയാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വി.എസ് അച്യുതാനന്ദന് ആരോപിച്ചിരുന്നു. എതിര്‍പാര്‍ട്ടിക്കെതിരെ അടിസ്ഥാന രഹിത ആരോപണം ഉന്നയിക്കുന്ന പാര്‍ട്ടി സ്വന്തം നേതാവിനെ കുറിച്ച് വിമര്‍ശിക്കുന്നവര്‍ ആരായാലും കൈകാര്യം ചെയ്യുമെന്ന് വെല്ലുവിളിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശകര്‍ പറയുന്നു.
”മുഖ്യമന്ത്രിയെ വിമര്‍ശിച്ചാല്‍ ചെറ്റത്തരം, പക്ഷെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ അത് ജനാധിപത്യം.. ബെസ്റ്റ്… ഈ ഇരട്ടത്താപ്പിനെ എന്ത് പേരിട്ട് വിളിക്കണം എന്നറിയില്ല.. എന്ത് വേണമെങ്കിലും നിങ്ങള്‍ക്ക് വിളിക്കാം..”-എന്നിങ്ങനെയാണ് ഒരു വിമര്‍ശനം.
പോസ്റ്റിന്റെ പൂര്‍ണരൂപം-
[fb_pe url=”https://www.facebook.com/kattilapoovam/posts/1582959745069053″ bottom=”30″]
Discussion about this post