Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം; ആദ്യഘട്ടത്തില്‍ തുറക്കുക 129 ബാറുകള്‍, 474 ബിയര്‍ പാര്‍ലറുകള്‍ക്കും അനുമതി

by Brave India Desk
Jun 9, 2017, 12:00 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ ആദ്യഘട്ടത്തില്‍ തുറക്കുക 129 ബാറുകള്‍. 60 ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും 69 ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും തുടക്കത്തില്‍ ലൈസന്‍സ് നല്‍കേണ്ടി വരുമെന്നാണ് എക്‌സൈസ് വകുപ്പിന്റെ പ്രാഥമിക കണക്ക്. 23 പഞ്ച നക്ഷത്ര ഹോട്ടലുകള്‍ക്ക് നിലവില്‍ ബാര്‍ ലൈസന്‍സ് ഉണ്ട്.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

പാതയോര പരിധിയും മറ്റു നിയമക്കുരുക്കുകളും ഇല്ലാത്ത ഹോട്ടലുകള്‍ക്കാണ് ബാര്‍ ലൈസന്‍സ് നല്‍കുന്നത്. നേരത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിലവാരം മെച്ചപ്പെടുത്തുന്നതിന് നവീകരണം പൂര്‍ത്തയാക്കിയ കൂടുതല്‍ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ ഉണ്ടെങ്കിലും ഇവയില്‍ പലതും ദേശീയപാതാ പരിധിയില്‍ വരുന്നവയാണ്. 60 ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും 69 ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും തടസങ്ങളൊന്നുമില്ലാതെ ആദ്യ ഘട്ടത്തില്‍ തന്നെ ലൈസന്‍സ് നല്‍കാനാവുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ദേശീയ പാത പരിധിയില്‍ അല്ലാത്ത നിരവധി ടൂ സ്റ്റാര്‍ ഹോട്ടലുകള്‍ ബാര്‍ ലൈസന്‍സിനായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം ടൂ സ്റ്റാര്‍ ഹോട്ടലുകളും പാതയോര പരിധിക്കു പുറത്താണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവ ത്രീ സ്റ്റാറിലേക്കു മാറുകയാണെങ്കില്‍ ബാര്‍ ലൈസന്‍സ് നല്‍കേണ്ട ഹോട്ടലുകളുടെ എണ്ണം വര്‍ധിക്കും. ത്രീ സ്റ്റാറിലേക്കു മാറിയാല്‍ പുതിയ നയം അനുസരിച്ച് നിയമപരമായി തന്നെ ഇവയ്ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടി വരും.

പാതയോര പരിധിയില്‍ വരുന്ന ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് അതേ താലൂക്കിലെ മറ്റു പ്രദേശത്ത് അനുമതി നല്‍കാന്‍ പുതിയ നയം നിര്‍ദേശിക്കുന്നുണ്ട്. ഏപ്രില്‍ ഒന്നിനു മുമ്പു പ്രവര്‍ത്തിച്ചിരുന്ന ബിയര്‍ പാര്‍ലറുകളുടെ ലൈസന്‍സാണ് ഇത്തരത്തില്‍ മാറ്റിനല്‍കുക. ഇവ എത്രയെണ്ണം ഉണ്ടാവുമെന്ന പ്രാഥമിക കണക്ക് എക്‌സൈസ് വകുപ്പ് ശേഖരിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന 815 ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ 474 എണ്ണമാണ് പാതയോര പരിധിയെത്തുടര്‍ന്ന് അടച്ചുപൂട്ടിയത്. എതിര്‍പ്പില്ലാതെ പുതിയ സ്ഥലം കണ്ടെത്തുന്നതിന് അനുസരിച്ചാവും ഇവയ്ക്ക് ലൈസന്‍സ് നല്‍കുക.

വിമാനത്താവളങ്ങളുടെ ആഭ്യന്തര ലോഞ്ചുകളിലും വിദേശമദ്യം ലഭ്യമാക്കും. ഇപ്പോള്‍ രാജ്യാന്തര ലോഞ്ചുകളില്‍ മാത്രമാണ് മദ്യവില്‍പ്പനയ്ക്ക് അനുമതിയുള്ളത്.

Tags: Liquor Policyldf government
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies