തിരുവനന്തപുരം; മാധ്യമപ്രവര്‍ത്തര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരെ തിരുവനന്തപുരം ബാര്‍ അസോസിയേഷനില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. 9 അഭിഭാഷകരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍ മാധ്യമ പ്രവര്‍ത്തകരോട് അഭിഭാഷകര്‍ എടുക്കുന്ന സമീപനത്തെ കുറിച്ച് കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനെതിരെ അഭിഭാഷകരിലൊരാള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകരെയും കക്ഷികളാക്കിയിരുന്നു. ഇവര്‍ക്ക് വേണ്ടി ഹാജരായതാണ് ഈ 9 അഭിഭാഷകരോട് പ്രതികാര നടപടി സ്വീകരിക്കാനുണ്ടായ കാരണം.
ബാര്‍ കൗണ്‍സില്‍ അനുശാസിക്കുന്ന നിയമ പ്രകാരമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായതെന്നും ഇക്കാര്യം ബാര്‍ അസോസിയേഷന്‍ നല്‍കിയ നോട്ടീസിലൂടെ അറിയിക്കുമെന്നും സസ്‌പെന്‍ഡ് ചെയ്ത ശ്രീജ ശ്രീധരന്‍ എന്ന അഭിഭാഷക സൗത്ത്‌ലൈവിനോട് പ്രതികരിച്ചു.
ഹൈക്കോടതി മുന്‍ ഗവ. പ്ലീഡര്‍ ധനേഷ് മഞ്ഞൂരാന്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പൊലീസ് കേസ് മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്നാണ് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ പ്രശ്‌നം ആരംഭിച്ചത്. കോടതിയില്‍ മാധ്യമ വിലക്കില്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസ് പറയുന്നുണ്ടെങ്കിലും കോടതിയില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഇതുവരെ ഉറപ്പായിട്ടില്ല. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ വ്യക്തത വരുത്തിയിരുന്നു. തുടര്‍ന്നും പഴയപടി തന്നെയാണ് കാര്യങ്ങള്‍.
Discussion about this post