വടകര: വടകര ആയഞ്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്.
മണലേരി രാംദാസിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബോംബാക്രമണത്തില്‍ വീടിന്റെ വാതില്‍ തകര്‍ന്നു.
ഇന്നലെ രാത്രിയോടെ നടന്ന ബോംബേറിൽ വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഡൽഹിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കയ്യേറ്റം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് സംഘപരിവാർ-ബിജെപി ഓഫീസുകൾക്ക് നേരെയും പ്രവർത്തകരുടെ വീടുകൾക്ക് നേരെയും വ്യാപകമായ അക്രമമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്.
Discussion about this post