പാക്കിസ്ഥാനെ ഭീകരതയുടെ പേരില്‍ ലോകരാജ്യങ്ങള്‍ ഒറ്റപ്പെടുത്തുമ്പോഴെല്ലാം അവര്‍ക്ക് പിന്തുണ ചൈനയായിരുന്നു. എന്നാല്‍ സ്വന്തം പൗരന്മാരെ പാക്കിസ്ഥാനില്‍ ഭീകരര്‍ കൊണ്ടു പോയി വധിച്ചതോടെ ചൈന ഭീകരതയുടെ ചൂടറിഞ്ഞു. പാകിസ്ഥാനെ ഭീകരതയുടെ വിളനിലമെന്നാണ് ചൈനയുടെ ഇപ്പോഴത്തെ വിശേഷണം.
ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചത്. ഒരാഴ്ച മുമ്പേ ബലൂചിസ്ഥാനില്‍ രണ്ട് ചൈനിസ് പൗരന്‍മാരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു. ഇത് ശേഷം പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ ഉച്ചകോടിയ്ക്കിടെ കണ്ട ചൈനിസ് പ്രസിഡണ്ട് കൈകൊടുക്കാതെ അവഗണിച്ചത് വാര്‍ത്തയായിരുന്നു.
വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിക്കായി വലിയ നിക്ഷേപമാണ് പാകിസ്ഥാനില്‍ ചൈന നടത്തിയിരിക്കുന്നത്. ഇവയൊക്കെ ഭീകസംഘടനകളുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുമെന്നാണ് ഗ്ലോബല്‍ ടൈംസ് ഭയപ്പെടുന്നത്. സുരക്ഷയുടെ കാര്യത്തില്‍ പാകിസ്ഥാന്റെ അവസ്ഥ മോശമാണ്. പാകിസ്ഥാന്‍ ഭീകരവാദികളുടെ വിളനിലമാണ്. അതിനാല്‍ മേഖലയിലെ ചൈനിസ് പദ്ധതികള്‍ക്ക് ഭീഷണിയുണ്ടാകാമെന്നും ഗ്ലോബര്‍ ടൈംസ് അഭിപ്രായപ്പെടുന്നു.
മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കകയും മധ്യേഷ്യന്‍ പ്രതിസന്ധികളില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്യുന്നതിനാലാണ് ഭീകരവാദ ഭീഷണികള്‍ ചൈനീസ് പൗരന്‍മാര്‍ക്ക് നേരെ ഉണ്ടാകാത്തതെന്നും ഗ്ലോബല്‍ ടൈം നിരീക്ഷിക്കുന്നു.
ചൈനയുടെ പാക് മനോഭാവത്തില്‍ വന്ന മാറ്റം പക്ഷേ താല്‍ക്കാലികമാണെന്നാണ് വിലയിരുത്തല്‍. ചൈനയെ അനുനയിപ്പിക്കാന്‍ പാക്കിസ്ഥാന്‍ സജീവമായി രംഗത്തുണ്ട്.
Discussion about this post