ഡല്‍ഹി: രാജ്യത്തിനായി വീരമൃത്യു വരിച്ച അര്‍ധസൈനികരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കാനുള്ള അവസരമൊരുക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
‘ഭാരത് കെ വീര്‍’ എന്ന പേരില്‍ വെബ്‌സൈറ്റും ആപ്പും ട്വിറ്റര്‍ ഹാന്‍ഡിലുമായി ജനങ്ങളിലെത്തിയായിരിക്കും പണം സ്വരൂപിക്കുക. #BharetKeVeer എന്നതാണ് ട്വിറ്റര്‍ ഹാന്‍ഡില്‍. വെബ്‌സൈറ്റ് സന്ദര്‍ശിച്ച ശേഷം സംഭാവന നല്‍കിയാല്‍ തുക പോകുന്നത് മരിച്ച ജവാന്റെ കുടുംബത്തിന്റെ പേരിലുള്ള അക്കൗണ്ടിലേക്കായിരിക്കും.
ബോളിവുഡ് താരം അക്ഷയ് കുമാര്‍ ആണ് ഇങ്ങനെ ഒരു ആശയം മുന്നോട്ടുവച്ചത്. തുടര്‍ന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അനുമതിയോടെ ഏപ്രിലില്‍ പദ്ധതിയായി ആവിഷ്‌ക്കരിക്കുകയായിരുന്നു.
Discussion about this post