കൊച്ചി മെട്രോ ഉദ്ഘാടനചടങ്ങില്‍ നിന്ന് മെട്രോമാന് ഇ ശ്രീധരനെ ഒഴിവാക്കിയത് പ്രധാനമന്ത്രിയുടെ താല്പര്യ പ്രകാരമാണെന്ന് വാര്‍ത്ത. ഇന്ത്യ ടുഡേയാണ് വിശ്വസനീയമല്ലെങ്കിലും വാര്‍ത്ത പുറത്ത് വിട്ടത്.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ ഇ ശ്രീധരന്റെയും പേര് ഉള്ളതിനാലാണ് അദ്ദേഹവുമായി വേദി പങ്കിടേണ്ട എന്ന തീരുമാനത്തിലേക്ക് മോദി എത്തിയത് എന്നും വാര്‍ത്തയില്‍ പറയുന്നു.
ശ്രീധരനെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയാണെങ്കില്‍ അദ്ദേഹവുമായി വേദി പങ്കിടുന്നത് അനുചിതമാകുമെന്ന് കരുതിയാണ് ഉദ്ഘാടനച്ചടങ്ങില്‍ നിന്നും ആദ്യം ഒഴിവാക്കിയത്.
കാര്യങ്ങള്‍ ഇ ശ്രീധരനെ ധരിപ്പിച്ച ശേഷമാണ് അദ്ദേഹത്തെ വേദിയില്‍ ഉണ്ടാവേണ്ടവരുടെ ലിസ്ററില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയതെന്നും ഇന്ത്യ ടുഡേ കണ്ടെത്തുന്നു.തന്നെ ഒഴിവാക്കിയത് സംബന്ധിച്ച വിവാദത്തിലേക്ക് ശ്രീധരന് കടക്കാത്തത് അതുകൊണ്ടാണെന്ന വിചിത്രമായ കണ്ടെത്തല്‍ കൂടി ഇന്ത്യ ടുഡേ നടത്തുന്നു.
അതേസമയം കേരളം നല്കിയ 17 അംഗപട്ടികയില്‍ അവസാന സ്ഥനത്തായിരുന്നു ഇ ശ്രീധരനെ ഉള്‍പ്പെടുത്തിയിരുന്നത്. ആദ്യ ഏഴ് പേജുകള്‍ പിഎംഒ പരിഗണിച്ചതോടെ ശ്രീധരന് പുറത്തായി. പിന്നീട് ഇ ശ്രീധരനെയും, പ്രതിപക്ഷ നേതാവിനെയും കേരളത്തിന്റെ ആവശ്യം പരിഗണിച്ച് വേദിയില്‍ ഉള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇത് അനാവശ്യവിവാദമാണെന്ന് ഇ ശ്രീധരന് വ്യക്തമാക്കിയിരുന്നു. ഡല്‍ഹി മെട്രോ ഉദ്ഘാടനവേദിയിലും ശ്രീധരന് ഉണ്ടായിരുന്നില്ല.
രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന വാര്‍ത്തയോട് ഇ ശ്രീധരന് പ്രതികരിച്ചത് ഇങ്ങനെ
രാഷ്ട്രപതി പദവി വളരെ ഉന്നതമായ സ്ഥാനമാണ്. ആ സ്ഥാനത്തേക്ക് ഒരാളെ തെരഞ്ഞെടുക്കുമ്പോള്‍ വളരയധികം ആലോചനകള്‍ ആവശ്യമാണ്. രാഷ്ട്രപതി സ്ഥാനത്തേക്ക് വളരെ യോഗ്യതയുള്ളവരെയാണ് പരിഗണിക്കേണ്ടത്. തനിക്ക് അതിനുള്ള യോഗ്യത ഉണ്ടെന്ന് തോന്നുന്നില്ല
ഇ.ശ്രീധരന് മാധ്യമങ്ങളോട്
Discussion about this post