കൊച്ചി മെട്രോയില്‍ മുഖ്യമന്ത്രി സഞ്ചരിക്കുമ്പോള്‍ പാര്‍ട്ടി ജില്ല സെക്രട്ടറിയ്ക്ക് കൂടെയിരിക്കാമെങ്കില്‍…പ്രധാനമന്ത്രിയോടൊപ്പം കുമ്മനത്തിനും ഇരിക്കാം. പിന്നെ പ്രോട്ടോക്കോള്‍ അത് സംസ്ഥാനത്തിന്റെ വിഷയമല്ലല്ലോ..? സുരക്ഷ അതും അവരുടെ കയ്യില്‍…അപ്പോ ഇനി പോവല്ലേ…?
സംസ്ഥാനത്ത് ഇന്നും രണ്ട് പനി മരണം റിപ്പോര്‍ട്ട് ചെയ്തു. എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് കോഴിക്കോട് വടകരയില്‍ ഗര്‍ഭിണി മരിച്ചു. സംസ്ഥാനത്ത് ഈ മാസം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 53 ആയി. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. ഇതോടെ മൊത്തം 157 പേര്‍ പനി ബാധിച്ച് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍.
വടകര മടപ്പള്ളി പൂതംകുനിയില്‍ നിഷയാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഒരാള്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരിച്ചിരുന്നു. ഇതോടെ വടകര മേഖലയില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്നലെ മാത്രം 9പേര്‍ പനി മൂലം മരിച്ചു. നാല് പേര്‍ മരിച്ചു.
എല്ലാ ജില്ലകളിലും തദ്ദേശസ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെറയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ അവകാശവാദം. എന്നാല്‍ പനി നിയന്ത്രിക്കാനാവാത്ത വിധം പടരുകയാണ്.
Discussion about this post