കോണ്‍ഗ്രസ് ശക്തി കേന്ദ്രമായിരുന്ന ഷിംല മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി ബിജെപി. 34 അംഗ നഗരസഭയില്‍ 17 സീറ്റുകള്‍ നേടിയാണ് ബിജെപി ഭരണം പിടിച്ചെടുത്ത.് കോണ്‍ഗ്രസ് 12 സീറ്റുകളില്‍ ഒതുങ്ങി.
സിപിഎം ഒരു സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് വിമതര്‍ രണ്ട് സീറ്റുകളില്‍ വിജയിച്ചു.
ഷിംല മുനിസിപ്പാലിറ്റിയില്‍ സിപിഎമ്മിനും തിരിച്ചടിയേറ്റു. 2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 25 സീറ്റുകളില്‍ മൂന്ന് എണ്ണത്തില്‍ സിപിഎം വിജയിച്ചിരുന്നു. ഇപ്പോള്‍ മൊത്തം സീറ്റുകള്‍ 34 ആയി ഉയര്‍ന്നുവെങ്കിലും ഒരു സീറ്റില്‍ മാത്രമേ സിപിഎമ്മിന് വിജയിക്കാനായത്. രണ്ട് സീറ്റ് സിപിഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുക്കുകയായിരുന്നു. 25 അംഗ മുനിസിപ്പാലിറ്റിയില്‍ 12 അംഗങ്ങളാണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. അതിനാല്‍ സിപിഎം നിലപാടുകള്‍ ഏറെ നിര്‍ണായകമായിരുന്നു.
32 വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നു ഹിമാചല്‍ പ്രദേശിലെ ഷിംല നഗരസഭ. ഹിമാചല്‍ പ്രദേശില്‍ നേടിയ വിജയം ബിജെപിയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരും.
Discussion about this post