ദളിത് നേതാവായ രാം നാഥ് ഗോവിന്ദിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ബിജെപി നടത്തുന്ന നാടകമാണെന്ന് സിപിഎം നേതാവ് എംബി രാജേഷ്. ഒരു ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് രാജേഷ് തങ്ങളുടെ പിന്തുണ ഉണ്ടാവില്ലെന്ന സൂചന നല്‍കിയത്.
ബിജെപി നടത്തുന്നത് നാടകമെന്ന് നേരത്തെ തന്നെയുള്ള കണക്കു കൂട്ടലനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിച്ചത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമായിരുന്നു പ്രതിപക്ഷ കക്ഷികളുമായുള്ള ചര്‍ച്ച. ആരുടെയും പേര് പറയാതെ ബിജെപി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ നല്‍കണമെന്ന ആവശ്യം നീതികരിക്കുന്നതായിരുന്നില്ലെന്നും എംബി രാജേഷ് പ്രതികരിച്ചു.
Discussion about this post