ഡല്‍ഹി: കേരളത്തിലെ പതുവൈപ്പിനില് നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിക്ഷേധിച്ചു ജെ.എന്‍.യുവില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റ കോലം കത്തിച്ചു. എന്എസ്യും ജെഎന്‍യു ഘടകമാണ് പ്രതിഷധം സംഘടിപ്പിച്ചത്.
കുട്ടികളും സ്ത്രീകളും അടക്കമുള്ള പ്രദേശവാസികളെ ആക്രമിച്ചതും പോലീസ് കസ്റ്റഡിയില്‍ വച്ചതും തികച്ചും നിയമവിരുദ്ധമാണെന്ന് എന്എസ്യു നേതാക്കള്‍ ആരോപിച്ചു. കോര്‍പ്പറേറ്റുകള്‍ക്ക് ഒത്താശപാടുകയാണ് പിണറായി സര്‍ക്കാര്‍, കേരളം ഒരു സിംഗുരോ, നന്ദിഗ്രാമോ ആക്കാന്‍ താങ്കള്‍ സമ്മതിക്കില്ലായെന്നും നേതാക്കള്‍ പറഞ്ഞു.
ജെ.എന്‍.യു.വില്‍ എസ്.എഫ്.ഐ . വിഷയത്തില്‍ മൗനം പാലിക്കുകയാണെന്നും ടി.പി. കേസില്‍ ഇതേ നടപടിതന്നെയാണ് അവര്‍ സ്വികരിച്ചിരുന്നതെന്നും ആരോപിച്ചു.
സബര്‍മതി ധാബയില്‍ ചേര്‍ന്ന പ്രതിക്ഷേധ യോഗത്തില്‍ അരുണ്‍ കൃഷ്ണന്, വിനീത് തോമസ്, ലിജി കെ ബാബു, ഐജാസ് അലി, സണ്ണി ദിമാണ്, എന്നിവര്‍ സംസാരിച്ചു.
Discussion about this post