കശ്മീര്‍: കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്കര്‍ ഇ ത്വയ്ബ ഭീകരരെ സൈന്യം വധിച്ചു.
കാകപ്പോര മേഖലയിലെ ജനവാസ കേന്ദ്രത്തില്‍ മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്നുണ്ടായ ഏറ്റമുട്ടലിലാണ് മൂന്നു ഭീകരരെ വധിച്ചത്. ബുധനാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ പുലര്‍ച്ചയോടെയാണ് അവസാനിച്ചത്.
അടുത്തിടെ ലഷ്കര്‍ ഇ തൊയ്ബയില്‍ ചേര്‍ന്ന മൂന്നു യുവാക്കളാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് അറിയിച്ചു. ഈ മേഖലയില്‍ പ്രദേശവാസികളെ വന്‍തോതില്‍ തീവ്രവാദ സംഘത്തിലേയ്ക്ക് റിക്രൂട്ട് ചെയ്യുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സോപോര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post