ഡല്‍ഹി:സുനന്ദ പുഷ്ക്കറിന്റെ ഫോണ്‍ രേഖകളും ഇമെയില്‍ സന്ദേശങ്ങളും ഡിലീറ്റ് ചെയ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ തിരിച്ചെടുക്കാന്‍ ഡല്‍ഹി പോലിസ് സോഷ്യല്‍ മീഡിയ സൈറ്റുകളുടെ സഹായം തേടി.
ട്വിറ്ററിലൂടെയും,ഫേസ്ബുക്കുകളിലൂടെയും സുനന്ദ തന്െ സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണങ്ങളാണ് ഡിലീറ്റ് ചെയ്യപ്പെട്ടത്. ഇത് ലഭിയ്ക്കുന്നത് അന്വേഷണത്തെ എളുപ്പമാക്കുമെന്നായിരുന്നു പോലിസിന്റെ നിരീക്ഷണം.സന്ദേശങ്ങളും ഫോണ്‍ സംഭാഷണങ്ങളും തിരിച്ചെടുക്കാന്‍ ഡല്‍ഹി പോലിസ് ഊര്‍ജ്ജിതമായ ശ്രമം നടത്തുകയാണ്.
Discussion about this post