ത്രിപുരയില്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ചയില്‍ ചേര്‍ന്നതിന് മുസ്ലിം കുടുംബങ്ങള്‍ക്ക് പള്ളിയില്‍ വിലക്ക്,ന്യൂനപക്ഷ മോര്‍ച്ചയില്‍ ചേര്‍ന്ന 25 മുസ്ലിം കുടുംബങ്ങളെ പള്ളിയില്‍ കയറുന്നത് തടഞ്ഞുവെന്ന വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദക്ഷിണ ത്രിപുരയിലെ ശാന്തിര് ബസാറിനടുത്തെ മധ്യ തില മേഖലയിലെ പള്ളിയിലാണ് സംഭവം. ചില വ്യക്തികളുടെ താല്പര്യമാണ് വിലക്കിന് പിന്നിലെന്നും ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എസ്പി മഞ്ചക് ഇപ്പര്‍ പറയുന്നു.
സിപിഎം വിട്ട ബിജെപിയില്‍ ചേര്‍ന്ന ഇവര്‍ക്ക് സിപിഎമ്മില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നുവെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച പ്രസിഡണ്ട് എം.ഡി ജാസിമുദ്ദീന്‍ പറഞ്ഞു. ഈ കുടുംബങ്ങളെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താനും സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കാനും ശ്രമം നടക്കുന്നതായി ആരോപണമുണ്ട്. സിപിഎം നേതാക്കളുടെ നിര്‍ദ്ദേശമനുസരിച്ചാണ് പള്ളി അധികാരികള്‍ ഇവരെ വിലക്കിയതെന്നും മോര്‍ച്ചാ നേതാക്കള്‍ ആരോപിച്ചു.
അതേസമയം സിപിഎം സംസ്ഥാന നേതൃത്വം സംഭവം നിഷേധിച്ചു. ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ബിജാന്‍ ധാര്‍ പറഞ്ഞു
Discussion about this post