തിരുവനന്തപുരം: പനി നിയന്ത്രണ വിധേയമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശ വാദത്തിനിടയിലും കേരളത്തില്‍ പനിമരണങ്ങള്‍ തുടരുന്നു. വെള്ളിയാഴ്ച ഒരു വയസുകാരന്‍ അടക്കം അഞ്ച് പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചത്. ഇതിന് പിന്നാലെ തൃശൂര്‍ ജില്ലയില്‍ മൂന്ന് പേരും മരിച്ചു. ബിനിത, വത്സ, സുജാത എന്നിവരാണ് തൃശൂരില്‍ മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് തൊടുപുഴ കുടയത്തൂര്‍ സ്വദേശി സന്ധ്യ രഘു മരിക്കുന്നത്. ഇവര്‍ക്ക് എച്ച് 1 എന്‍ 1 വൈറസ് ബാധയുണ്ടെന്നാണ് സംശയം.
അതേസമയം, പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത് കൂടും.
Discussion about this post