കൊച്ചി: ഭീകര സംഘടനയായ ഐ എസിലേക്കുള്ള റിക്രൂട്ട്‌മെന്റുകളെ പരാജയപ്പെടുത്തി സംസ്ഥാന പൊലീസ്. ഇതുവഴി നിശ്ശബ്ദമായും തന്ത്രപരമായുമുള്ള പ്രവര്‍ത്തനങ്ങളിലൂടെയുള്ള സംസ്ഥാന പൊലീസിന്റെ ശ്രമങ്ങളാണ് വിജയിച്ചത്. എഞ്ചിനിയറിങ്, മെഡിസിന്‍ പശ്ചാത്തലങ്ങളില്‍ നിന്നുള്ള 350 ഓളം യുവാക്കളെയാണ് ഐ എസ് റിക്രൂട്ട്‌മെന്റില്‍ നിന്ന് തടയാന്‍ ഓപ്പറേഷന്‍ പീജിയനിലൂടെ സംസ്ഥാന പൊലീസിന് കഴിഞ്ഞത്.
യുവജനങ്ങള്‍ക്ക് തനിച്ചും കൂട്ടായും നല്‍കിയ കൗണ്‍സിലിങ്ങിലൂടെയാണ് ഐ എസ് റിക്രൂട്ട്‌മെന്റില്‍ നിന്ന് ഇവരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞത്. എന്‍ഐഎയില്‍ നിന്നും ഐബിയില്‍ നിന്നും പരിശീലനം ലഭിച്ചവരാണ് കൗണ്‍സിലിങ് നല്‍കിയത്. സംസ്ഥാനത്ത് പത്തനംതിട്ട ജില്ല ഒഴികെയുള്ള എല്ലാ ജില്ലകളിലും ഐ എസ് റിക്രൂട്ടര്‍മാരുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 13 ജില്ലകളില്‍ നിന്നായി 350 ഓളം യുവജനങ്ങളാണ് ഐ എസില്‍ ആകൃഷ്ടരായത്. എന്നാല്‍, ഒരു പെണ്‍കുട്ടി പോലും പട്ടികയില്‍ ഉണ്ടായിരുന്നില്ല.
യുവജനങ്ങളില്‍ എല്ലാവരുടെയും പ്രായം ഇരുപതുകളിലാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് മേധാവി ഡി ജി പി മൊഹമ്മദ് യാസിന്‍ പറഞ്ഞു. മിക്കവരും എഞ്ചിനിയറിങ്, മെഡിസിന്‍ വിദ്യാര്‍ത്ഥികള്‍. ഇതില്‍ ഒരാള്‍ പോലും നിരക്ഷരരാണെന്ന് പറയാന്‍ കഴിയില്ലെന്ന് ഇന്റലിജന്‍സ് മേധാവി വ്യക്തമാക്കി.
അതേസമയം, പൊലീസ് തുടര്‍ച്ചയായി നടത്തിയ കാമ്പയിനും സന്ദര്‍ശനങ്ങള്‍ക്കും പൂര്‍ണപിന്തുണയാണ് മോസ്‌കുകളും മാതാപിതാക്കളും നല്‍കിയത്.
Discussion about this post