സഹകരണ ബാങ്കുകള്‍ വഴി കള്ളപ്പണം വെളിപ്പിച്ച സംഭവത്തില്‍ ആറ് സഹകരണ ബാങ്കുകള്ക്കെതിര സിബിഐ കേസടുത്ത സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്.. തന്നെ പരിഹസിച്ചവര്‍ക്കുള്ള മറുപടി സുരേന്ദ്രന് ഫേസ്ബുക്കിലാണ് കുറിച്ചത്.
പോസ്റ്റ്-
”2016 നവംബര്‍ 10 ന് അതായത് നോട്ട് അസാധുവാക്കല്‍ കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ ബഹു. കേന്ദ്ര ധനമന്ത്രിക്ക് അയച്ച പരാതിയുടെ കോപ്പിയാണിത്. നവംബര്‍ 9 ന് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിരവധി സഹകരണസ്ഥാപനങ്ങള്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്ന കാര്യവും റജിസ്ടറുകള് തിരുത്തുന്ന കാര്യവും വെളിപ്പെടുത്തിയിരുന്നു. വൈകിയാണെങ്കിലും സത്യം പുറത്തുവരാന്‍ തുടങ്ങിയതില്‍ അഭിമാനമുണ്ട്. മഞ്ഞുമലയുടെ ഒരററം മാത്രമാണ് ഇപ്പോള്‍ വെളിവായത്. നൂറുകണക്കിന് സ്ഥാപനങ്ങളില്‍ ഇനിയും അന്വേഷണം നടക്കേണ്ടതായുണ്ട്. വൈകാതെ അതു നടക്കുമെന്ന് പ്രതീക്ഷിക്കാം. ഇതിന്റെ പേരില്‍ ഒരുപാട് പരിഹാസവും വിമര്‍ശനവും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ സത്യം ആര്‍ക്കും എല്ലാകാലത്തും മൂടിവെക്കാനാവില്ല. ‘ സത്യമേവ ജയതേ’….”
Discussion about this post