പ്രധാനമന്ത്രി നരേന്ദ്രമോദി ചെറുപ്പകാലത്തു ചായ വില്‍പ്പന നടത്തിയിരുന്ന ചായക്കട വിനോദസഞ്ചാര കേന്ദ്രമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ടൂറിസം വകുപ്പാണ് തീരുമാനിച്ചിരിക്കുന്നത്. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്നഗര്‍ റെയില്‍വേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടിക്കാലത്ത് ജോലി ചെയ്തിരുന്ന ചായക്കട സ്ഥിതി ചെയ്യുന്നത്.
കേന്ദ്ര സാംസ്കാരിക വിനോദസഞ്ചാര വകുപ്പിലെയും പുരാവസ്തു വകുപ്പിലെയും അധികൃതര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു. പഴയ ചായക്കടയുടെ രൂപം അതേപടി നിലനിര്‍ത്തിയായിരിക്കും പദ്ധതി നടപ്പിലാക്കുക.
സഞ്ചാരികളെ ആകര്‍ഷിക്കാനായി ആധുനിക സംവിധാനങ്ങളും കൂട്ടിയിണക്കും. വഡ്നഗര്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ്. ഷര്‍മിഷ്ട തടാകം പോലുള്ള ആകര്‍ഷകമായ സ്ഥലങ്ങള്‍ ഇവിടെയുണ്ട്.
Discussion about this post